എംജി സർവകലാശാലാ കലോത്സവം ‘ദസ്‌തക്’ മാർച്ച് 17 മുതൽ മാർച്ച് 23 വരെ തൊടുപുഴ അൽ അസ്ഹർ കോളജ് ക്യാംപസിൽ വച്ചു നടക്കും. ‘ദസ്‌തക്’ എന്ന ഉറുദു വാക്കിനർഥം ‘ഉച്ചത്തിൽ മുട്ടുക’ (Until Last Breath) എന്നാണ്. 272 കോളജുകളിൽ നിന്നായി 5000 പേർ മത്സരിക്കും. 9 വേദികളിലായാണു മത്സരങ്ങൾ. 90 ഇനങ്ങൾ ഉണ്ടാകും.