കസിൻസ് തമ്മിൽ കട്ടമത്സരം

Mail This Article
തൊടുപുഴ ∙ ഓട്ടൻതുള്ളൽ വേദിയിൽ കസിൻസ് ചേച്ചിയും അനുജത്തിയും തമ്മിൽ മത്സരം. തൃപ്പുണിത്തുറ ആർഎൽവി കോളജിലെ ആർ.രമ്യ കൃഷ്ണനും (28) കീഴൂർ ഡിബി കോളജിലെ ഗോപിക ജി.നായരുമാണ് (23) ഓട്ടൻതുള്ളലിൽ ഒരേ വേദിയിൽ മത്സരിച്ചത്. രമ്യയുടെ അമ്മാവന്റെ മകളാണ് ഗോപിക.2015 മുതൽ 2019 വരെ കീഴൂർ ഡിബി കോളജിൽ വിദ്യാർഥിനിയായിരിക്കെ രമ്യ (28) കലോത്സവ വേദികളിൽ സജീവമായിരുന്നു. വിവാഹത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞാണ് വീണ്ടും സജീവമാകുന്നത്.
തിരിച്ചു വരവിൽ മൂന്നാം സ്ഥാനം നേടിയാണ് മടക്കം. മേളം കലാകാരനായ ആർ.രാധാകൃഷ്ണന്റെയും കെ.ബി.ഗിരിജാകുമാരിയുടെയും മകളാണ്. ഭർത്താവ്: ആർ.ഹരികൃഷ്ണൻ. ഗായത്രി ലക്ഷ്മിയാണ് മകൾ. രമ്യ ഇപ്പോൾ ബിഎ ഒന്നാം വർഷ കഥകളിവേഷം വിദ്യാർഥിനിയാണ്.ഓട്ടൻതുള്ളൽ എ ഗ്രേഡ് ലഭിച്ച ഗോപിക നങ്ങ്യാർക്കൂത്തിൽ ഒന്നാം സ്ഥാനവും കഥകളിയിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. മേളം കലാകാരനായ കെ.ബി.ഗോപകുമാറിന്റെ രേഖ ഗോപകുമാറിന്റെയും ഏക മകളാണ് ഗോപിക. എംഎസ്‌സി ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ രണ്ടാം വർഷ വിദ്യാർഥിനിയാണ്.