Activate your premium subscription today
Friday, Apr 18, 2025
ദോഹ/കോട്ടയം ∙ ഇന്ന് ദോഹയിലെ വേദികളിൽ മുഴങ്ങി കേൾക്കുന്ന ഒരു ശബ്ദമുണ്ട്-ഒരു 13 കാരിയുടെ. ആയിരങ്ങൾക്ക് പ്രചോദനമേകാൻ ഈ മലയാളി പെൺകുട്ടിയുടെ ജീവിതം തന്നെ ധാരാളം. അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തുടങ്ങിയതാണ് ഇവളുടെ അതിജീവനം. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. അമ്മയുടെ ഉദരത്തിൽ അഞ്ച് മാസം പൂർത്തിയാക്കി, ആറാം
സൗദി അറേബ്യയിലെ ഒന്നാം നിര കമ്പനിയായ അരാംകോയിലും സൗദി കോസ്റ്റ് ഗാർഡിലും ഉയർന്ന ഉദ്യോഗം വഹിച്ചിരുന്ന അബു മുബീൻ ഇപ്പോൾ ദമാമിലെ തെരുവിൽ കടലാസ് കാർട്ടണുകൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്നു.
ഇംഗ്ലിഷ് ഭാഷയെ പാഷൻ ആയി കാണുന്ന ഓക്ലൻഡിലെ സെക്കൻഡറി സ്കൂൾ അധ്യാപകനായ റോജി വർഗീസ് ഇംഗ്ലിഷ് ഭാഷയുടെ പ്രാധാന്യവും എങ്ങനെയാണ് നല്ല ഇംഗ്ലിഷ് സംസാരിക്കേണ്ടതെന്നും വിശദമാക്കുന്നു.
തമിഴ്നാട്ടിലെ വെള്ളം പോലെ കേരളത്തിനു വിലപിടിച്ചതാണ് ഭൂമി. ഒരു തുണ്ടുഭൂമിയുടെ പേരില്‍ വർഷങ്ങളെടുത്തിട്ടും തീർക്കാനാവാത്ത തർക്കങ്ങൾ ഉണ്ടാവുന്നത് കണ്ടിട്ടില്ലേ. അത്രയും മൂല്യമാണ് മണ്ണിനു മലയാളികൾ നൽകുന്നത്. ഭൂമി റജിസ്ട്രേഷൻ നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ചുള്ള വാർത്തകൾ അടുത്തിടെ ഏറെ കണ്ടെങ്കിലും ഈ വിഷയത്തിൽ ആഴത്തിലുള്ള ചർച്ചകൾ കുറവാണ്. പണ്ടൊക്കെ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന വലിയൊരു പ്രക്രിയയായിരുന്നു ഭൂമി റജിസ്ട്രേഷൻ. ഇതിനായി പല പല ഓഫിസുകളിലെത്തി ഒട്ടേറെ രേഖകളുടെ പകർപ്പെടുത്തും വായിച്ചും ഒത്തുനോക്കിയും ദിവസങ്ങൾ വേണ്ടിയിരുന്നു ഒരു ആധാരം റജിസ്റ്റർ ചെയ്യാൻ. എന്നാൽ ഇപ്പോഴാവട്ടെ വെറും മൂന്നു ദിവസം മതി നടപടികൾ പൂർത്തീകരിക്കാൻ. നടപടികൾ ഓൺലൈനായി മാറിയതോടെ ഓഫിസിൽ നേരിട്ടു പോകാതെ പോലും റജിസ്റ്റർ ചെയ്യാനാവും. ഭൂമി റജിസ്ട്രേഷനിൽ അത്രയേറെ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി റജിസ്ട്രേഷന്റെ പേരിൽ തട്ടിപ്പിലും ചതിയിലുമെല്ലാം ആളുകൾ വീഴാറുണ്ട്. റജിസ്ട്രേഷൻ ഓൺലൈനിലൂടെ നടന്നാൽ കൂടുതൽ തട്ടിപ്പിനു വഴിയൊരുക്കുമോ എന്നും ആശങ്കപ്പെടുന്നവരുമുണ്ട്.
പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളില്‍ പഠിക്കുമ്പോൾ സർവേഷിന്റെ ലോകം തൃശൂരിന്റെ ഇട്ടാവട്ടത്ത് ഒതുങ്ങുന്നതായിരുന്നു. എന്നാൽ, പൂങ്കുന്നത്തു നിന്ന് ഓക്സ്ഫഡ് സർവകലാശാല വഴി ബിസിനസ് ലോകത്തേക്കു പറന്നുയർന്ന സർവേഷ് രാമചന്ദ്രന്റെ ഇപ്പോഴത്തെ പ്രൊഫൈൽ എളുപ്പം പറഞ്ഞുതീർക്കാവുന്നതല്ല.
1998 ഓഗസ്റ്റ് മാസത്തിലാണ് ഞാൻ പ്രകാശങ്ങളുടെ നഗരം എന്ന് വിളിക്കപ്പെടുന്ന പാരീസിൽ ആദ്യമായി വന്നത്. ഞാൻ പഠിച്ചിരുന്ന ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ ഒന്നാം വർഷം എം എയുടെ പരീക്ഷകൾ അതിനും രണ്ടാഴ്ചകൾക്ക് മുൻപേ അവസാനിച്ചിരുന്നു. രണ്ടാം വർഷത്തെ ക്ലാസുകൾ തുടങ്ങാൻ പിന്നെയും ഒരാഴ്ച കൂടിയുണ്ട്.
ബ്രിസ്ബെന് ∙ പെരുമ്പാവൂർ സ്വദേശിനിയായ ലക്ഷ്മി ബാലചന്ദ്രന് നൃത്തം ജീവവായുവാണ്. വിവാഹത്തോടെ ഓസ്ട്രേലിയയിലേക്ക് ജീവിതം പറിച്ചു നട്ടതോടെ ചിലങ്കയണിയാനുള്ള അവസരമില്ലാതെ ലക്ഷ്മിക്ക് ജീവിക്കേണ്ടി വന്നത് നാലു വർഷക്കാലം. പക്ഷേ നഴ്സിങ് ജോലിക്കിടയിലും നർത്തകിയായി ജീവിക്കുകയെന്ന സ്വപ്നം ഉപേക്ഷിക്കാൻ ലക്ഷ്മി തയാറായില്ല.
നയിഫ് പഴയ നയിഫല്ലെങ്കിലും ടൈഗർ അലി ഇപ്പോഴും പുലി തന്നെ. നയിഫിന്റെ എല്ലാത്തരം കുതിപ്പിനും സാക്ഷിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ ഈ പ്രവാസി പിന്നീട് ഖത്തറിൽ 11 വർഷം ജോലി ചെയ്തെങ്കിലും ആ അനുഭവങ്ങൾ വച്ച് പറയുന്നു, ദുബായിയെ കവച്ച് വയ്ക്കാൻ ആർക്കുമാവില്ല മക്കളേ.
നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റയ്ക്ക് വഴിതെളിച്ചെത്തിയ സന്ധ്യ കരിയറില്‍ 27 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ദോഹയിലെ അറിയപ്പെടുന്ന വനിതാ ഫൊട്ടോഗ്രഫർ ആണ്. സന്ധു നിഴല്‍ എന്ന പേരിലാണ് സന്ധ്യ അറിയപ്പെടുന്നത്.
ഉമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ ആയിരം രൂപയാണ് ചോദിച്ചത്. പകരം നല്‍കേണ്ടി വന്നത് ജീവിതവും. അയല്‍വാസികളിലൊരാളാണ് മുംബൈ സ്വദേശിനിയായ റംലയ്ക്ക് (പേര് യഥാര്‍ഥമല്ല) ആയിരം രൂപ നല്‍കിയത്. പകരമായി പക്ഷേ അടിയന്തരമായി ഖത്തറിലെ സുഹൃത്തിന് ഒരു ഗിഫ്റ്റ് കൊണ്ടു പോയി കൊടുക്കണം.
Results 1-10 of 64
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.