Activate your premium subscription today
കാല്പന്ത് കളിയിലെ പ്രാവീണ്യം വഴി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാജ്യമാണ് ബ്രസീല്‍. പെലെയുടെയും സീക്കോയുടെയും റൊണാൾഡോയുടെയും ആരാധകരില്ലാത്ത ഒരു രാജ്യവും ഇന്ന് ലോകത്തുണ്ടാകില്ല. തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്നതിനു പുറമെ ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ വിസ്തീര്‍ണമുള്ള രാജ്യവുമാണ് (ബ്രസീല്‍. ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ജലം പ്രവഹിക്കുന്ന ആമസോണ്‍ നദി ഏതാണ്ട് മുഴുവനായും ബ്രസീലില്‍ കൂടിയാണ് ഒഴുകുന്നത്. ഇതിന്റെ ഇരു ഭാഗങ്ങളിലും ഘോരവനങ്ങളും നിര്ണയിക്കുവാന് പോലും സാധിക്കാത്തത്ര സസ്യജാലങ്ങളും നിറഞ്ഞു നില്ക്കുന്നു. 1825 വരെ പോർച്ചുഗലിന്റെ അധീശത്തിലായിരുന്നത് കൊണ്ടാകാം പോര്‍ച്ചുഗീസ് ആണ് ബ്രസീലിന്റെ രാഷ്ട്രഭാഷ; ഇവരുടെ തലസ്ഥാനം ബ്രസീലിയയും. 2014 മുതല്‍ നിലവില്‍ വന്ന ‘ബ്രിക്സ്’ എന്ന ഓദ്യോഗിക കൂട്ടായ്മയില്‍ ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം ബ്രസീലും ഒരു സ്ഥാപക രാജ്യമാണ്. സാധാരണ അന്താരാഷ്ട്ര രംഗത്ത് ഉടലെടുക്കുന്ന വിവാദങ്ങളില്‍ ബ്രസീല്‍ ഭാഗമാകാറില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഈ രാജ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. ബ്രസീല്‍ ചൈനയുടെ ‘ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗം ആകുമോ എന്നതായിരുന്നു വാര്‍ത്തയ്ക്ക് കാരണമായ വിഷയം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ബിആർഐയുടെ ഭാഗമാകുവാന്‍ നിശ്ചയിച്ചു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ദേശീയ ദിനപത്രങ്ങളും മാധ്യമങ്ങളും ബ്രസീൽ ബിആർഐയുടെ ഭാഗമാകേണ്ട എന്ന് തീരുമാനിച്ചു എന്നറിയിച്ചു കൊണ്ടുള്ള വാർത്തകള്‍ പുറത്തുവിട്ടു. പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു നിലപാടുമാറ്റം വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ. അത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതല്‍ ഗഹനമായ പഠനം ആവശ്യമാണ്.
32 മാസം പിന്നിടുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം മറ്റു ലോക രാഷ്ട്രങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനേക്കാള്‍ പിന്നിലാണ്. ഇസ്രയേലും ഹമാസും തമ്മില്‍ ഗാസയില്‍ തുടങ്ങിയ യുദ്ധം ലെബനനിലേക്കും ഇറാനിലേക്കും വ്യാപിച്ചതും ദിനംപ്രതി എന്നോണം ഈ പ്രദേശത്തു പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നതുമാണ് ഒരു വര്‍ഷത്തിലേറെ പിന്നിട്ടിട്ടും ഈ യുദ്ധം ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുവാനുള്ള കാരണം. എന്നാല്‍ ഇറാനും ഇസ്രയേലും അങ്ങോട്ടുമിങ്ങോട്ടും മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍ റഷ്യ- യുക്രെയ്ൻ പോര്‍മുഖത്ത് ലോക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടായേക്കാവുന്ന ഒരു സംഭവം അരങ്ങേറി. ഇത് വരെ റഷ്യയുടെ സുഹൃത്തുക്കളായ രാജ്യങ്ങള്‍ അവര്‍ക്ക് രഹസ്യമായാണ് സഹായം നല്‍കിയിരുന്നത്. എന്നാല്‍ തങ്ങളുടെ പട്ടാളത്തെ യുദ്ധഭൂമിയില്‍ ഇറക്കുക വഴി നിലവിലെ സ്ഥിതി ഉത്തര കൊറിയ മാറ്റിമറിക്കുന്ന കാഴ്ചയാണ് ഇന്ന് ലോകം കാണുന്നത്. ഈ വാര്‍ത്ത യുഎസിന്റെയും നാറ്റോയുടെയും ഔദ്യോഗിക വക്താക്കള്‍ സ്ഥിരീകരിച്ചതിനാല്‍ ഇത് അവിശ്വസിക്കേണ്ട കാര്യവുമില്ല. ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ താരതമ്യേന ഒറ്റപ്പെട്ടു കഴിയുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ പല രാജ്യാന്തര സംഘടനകളിലും അംഗമാണെങ്കിലും ഉത്തര കൊറിയക്ക് വളരെ കുറച്ചു രാജ്യങ്ങളുമായി മാത്രമേ സജീവ നയതന്ത്ര ബന്ധമുള്ളൂ. യുഎസ്, ജപ്പാന് മുതലായ ചില രാജ്യങ്ങളുമായി ഈ രാഷ്ട്രത്തിനു നയതന്ത്ര ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ഉത്തര കൊറിയയും തമ്മില്‍ 1962 മുതല്‍ നയതന്ത്രബന്ധമുണ്ട്. ഇവരുടെ തലസ്ഥാനമായ യോങ്യാങില്‍ ഇന്ത്യയുടെ എംബസി പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക് തെക്കായി മൂവായിരത്തോളം കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണ് ഷാഗോസ് ദ്വീപുകൾ. സാധാരണ നിലയില്‍ രാജ്യാന്തര വാര്‍ത്തകള്‍ കൈകാര്യം ചെയുന്ന ഏജന്‍സികളോ നിരീക്ഷകരോ അധികമൊന്നും ശ്രദ്ധിക്കാത്ത ഒരു കൂട്ടം ദ്വീപുകളായിട്ടാണ് ഇവയെ കണ്ടു വന്നിരുന്നത്. യുഎസിന്റെ തന്ത്രപ്രധാനമായ ഒരു നാവിക സേനാ താവളം ഈ ദ്വീപ് സമൂഹത്തില്‍പ്പെട്ട ഡീഗോ ഗാര്‍സ്യയില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഷാഗോസിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഏക കാര്യം. എന്നാല്‍ ബ്രിട്ടൻ ഈ ദ്വീപുകളുടെ മേലുള്ള അധീശത്വം വെടിഞ്ഞ് ഇവയെ മൊറീഷ്യസിനു തിരിച്ചേല്‍പ്പിക്കുവാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത അടുത്ത കാലത്ത് മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇതിന്റെ വാര്‍ത്താപ്രാധാന്യത്തിന്റെ ഒരു കാരണം ഇതിനു വേണ്ടി അണിയറയില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഇന്ത്യ ആണെന്നുള്ള വസ്തുതയാണ്. പതിനേഴാം നൂറ്റാണ്ടില്‍ ഫ്രഞ്ച് അധീശത്തില്‍ വന്ന മൊറീഷ്യസ് ദ്വീപുകള്‍ 1814ലെ പാരീസ് ഉടമ്പടി പ്രകാരം ബ്രിട്ടന് കൈമാറിയപ്പോള്‍ ഇവയുടെ ഭാഗമായ ഷാഗോസും ബ്രിട്ടീഷ് ആധിപത്യത്തിന്റെ കീഴിലായി. ഇവിടെ കരിമ്പിന്റെ തോട്ടങ്ങള്‍ വളര്‍ത്തി ഈ ദ്വീപുകളെ പഞ്ചസാര ഉല്പാദനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ബ്രിട്ടൻ വികസിപ്പിച്ചെടുത്തു. ഈ തോട്ടങ്ങളില്‍ ജോലിയെടുക്കുവാനായി ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും തൊഴിലാളികളെ അവര്‍ ഇവിടേക്ക് കൊണ്ടുവന്നു. ഇത് കൊണ്ട് ഈ ദ്വീപുകളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണ്; ഇത് മാത്രമല്ല ഭൂരിപക്ഷം ജനങ്ങളും ഹിന്ദു മതസ്ഥരാണ്
രാജ്യങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുക എന്നത് അസാധാരണമല്ല; ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇവ സംഘര്‍ഷത്തിലേക്ക് നയിക്കാറുമുണ്ട്. പക്ഷേ, ലോക ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണുവാന്‍ കഴിയുന്നത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും തന്മൂലമുള്ള സംഘട്ടനങ്ങളും ഉണ്ടാവുക മിക്കവാറും അയല്‍രാജ്യങ്ങള്‍ തമ്മിലാണ് എന്ന വസ്തുതയാണ്. വളരെ വിരളമായി മാത്രമേ ഒരു രാജ്യം തങ്ങളില്‍ നിന്നും ആയിരത്തിലധികം മൈലുകള്‍ അകലെയുള്ള വേറൊരു രാഷ്ട്രവുമായി കലഹിക്കുവാനുള്ള സാഹചര്യം ഉണ്ടാകാറുള്ളൂ. അപ്പോഴും ഈ അഭിപ്രായവ്യത്യാസങ്ങള്‍ മിക്കവാറും ഒരു സഖ്യത്തിനെ ചൊല്ലിയോ അതുമല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്തിന്റെ നയങ്ങളെയും നടപടികളെയുംകുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വരുത്തിവയ്ക്കുന്നതോ ആയിരിക്കും. ഇതൊന്നുമല്ലാതെ ഭൂമിശാസ്ത്രപരമായി വളരെ അകലെ സ്ഥിതി ചെയ്യുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ കാരണം നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന്റെ വക്കില്‍ വരെയെത്തി നില്ക്കുന്ന സ്ഥിതിവിശേഷം വളരെ അപൂര്‍വമായി മാത്രമാണ് സംജാതമാകാറുള്ളത്. അത്തരമൊരു വിഷമവൃത്തത്തിലാണ് അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എത്തി നില്‍ക്കുന്നത്. 2023 ജൂലൈ മാസം 18നു ഹര്‍ദിപ് സിങ് നിജ്ജര്‍ എന്ന സിഖ് മതസ്ഥനായ കനേഡിയന്‍ പൗരൻ
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ ആക്രമിക്കുക വഴി ഹമാസ് തുടക്കമിട്ട യുദ്ധം ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും തീക്ഷ്ണത ഒട്ടും കുറയാതെ പുരോഗമിക്കുകയാണ്. അടുത്തൊന്നും ഈ യുദ്ധം അവസാനിക്കുമെന്നോ സമാധാനം പുനഃസ്ഥാപിക്കുവാന്‍ സാധിക്കുമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. ഹമാസിനെ ഗാസയില്‍നിന്ന് തുരത്തണമെന്നു നിശ്ചയിച്ചു യുദ്ധം തുടങ്ങിയ ഇസ്രയേല്‍ തങ്ങളെ ആക്രമിച്ച് അലോസരപ്പെടുത്തുന്ന ഹിസ്ബുല്ല എന്ന സംഘടനയ്ക്ക് നേരെ തിരിഞ്ഞ് അവര്‍ക്ക്ുമേൽ വന്‍ നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. അതിനു പുറമേ ഹിസ്ബുല്ലയ്ക്ക് അഭയവും സഹായവും നല്കുന്ന ലബനനിലേക്കും അവരുടെ ആക്രമണം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതോടൊപ്പംതന്നെ തങ്ങളെ ഏറ്റവും എതിര്‍ക്കുന്ന സംഘടനകളായ ഹമാസ്, ഹിസ്ബുല്ല, ഹൂതികൾ, ഹാഷിദുകള്‍ എന്നിവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് വേണ്ട സഹായവും ചെയ്തു കൊടുക്കുന്ന ഇറാനിനെ ആകും അടുത്ത് ലക്ഷ്യമിടുകയെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഈ യുദ്ധത്തിന്റെ ആഘാതം പശ്ചിമേഷ്യയെ പൂര്‍ണമായും ബാധിച്ചേക്കും. ലോകത്തിലെ ഏറ്റവും പ്രാചീന സംസ്കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന രാഷ്ട്രമാണ് ഇറാന്. പതിനായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ ഇവിടെനിന്നും കണ്ടെത്തുന്നത് ഈ സംസ്കാരത്തിന്റെ മഹിമയെയും പാരമ്പര്യത്തിന്റെയും കുറിച്ചുള്ള അവകാശങ്ങള്‍ക്ക് ബലം നല്കുന്നു. ക്രിസ്തുവിനു മുന്‍പും ശേഷവുമായി ആയിരം കൊല്ലത്തോളം ലോകത്തിലെ ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്നു അന്ന് പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം. ഏഴാം നൂറ്റാണ്ട് മുതല്‍ ഇസ്ലാം മതം ഇവിടെ കാലുറപ്പിക്കുവാന്‍ തുടങ്ങിയതോടെ അതുവരെ ഇവിടെയുള്ള കൂടുതല്‍ ജനങ്ങളും
കഴിഞ്ഞ നാല് ദശാബ്ദങ്ങളിലായി ചൈന കൈവരിച്ച അദ്ഭുതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയെ ബാക്കി ലോക രാഷ്ട്രങ്ങള്‍ വിസ്മയത്തോടെയും തെല്ല് അസൂയയോടെയുമാണ് കണ്ടുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കോടിക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ച് അവരെ അഭിവൃദ്ധിയുടെ പാതയിലേക്ക് നയിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയോടൊപ്പംതന്നെ ചൈനയുടെ സൈനിക ശക്തിയും ആനുപാതികമായി വര്‍ധിച്ചു എന്നത് നിഷേധിക്കുവാനാകാത്ത വസ്തുതയാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈന കൂടുതല്‍ പ്രാധാന്യം കൈവരിച്ചതിനോടൊപ്പം തന്നെ പല വിഷയങ്ങളിലും അവരുടെ നിലപാടുകളും നടപടികളും ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ആശങ്കയും ഉണര്‍ത്തി. ഇതിന്റെ പരിണാമമാണ് യുഎസ്, ഓസ്ട്രേലിയ, ജപ്പാന്, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ കൂടിയുണ്ടാക്കിയ ‘ക്വാഡ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ‘ക്വാഡിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്’ (Quadilateral Security Dialogue) എന്ന അനൗപചാരിക കൂട്ടായ്മ. 2007ല്‍ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചീനി, ജപ്പാന് പ്രധാന മന്ത്രി ഷിന്‍സോ അബെ, ഓസ്ട്രേലിയയുടെ പ്രധാന മന്ത്രി ജോണ്‍ ഹൊവാര്‍ഡ്, ഇന്ത്യയുടെ പ്രധാന മന്ത്രി മന്മോഹന് സിങ് എന്നിവരുടെ ആശീർവാദത്തോടെയാണ് ക്വാഡിന് തുടക്കം കുറിച്ചത്. ഇതിന്റെ പിന്നിലുള്ള ആശയം അബെയുടേതായിരുന്നു. ചൈനയ്ക്ക് ചുറ്റുമുള്ള, എന്നാല്‍
നിലവിലുള്ള പ്രസിഡന്റിനെയും വേറെ ഒരു ശക്തനായ എതിരാളിയെയും മലര്‍ത്തിയടിച്ച്, ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച നാഷനല്‍ പീപ്പിള്‍സ് പവര്‍ (എൻപിപി) എന്ന രാഷ്ട്രീയ സഖ്യത്തിന്റെ നേതാവായ അനുര കുമാര ദിസ്സനായകെ ആയിരുന്നു പോയ വാരത്തിലെ വാര്‍ത്താ താരം. ലോകത്തിലെ ഒട്ടു മിക്ക ഭാഗങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് വഴി ഒരു ഇടതുപക്ഷ ചായ്വുള്ള കക്ഷിയുടെ നേതാവ് പ്രസിഡന്റായി അധികാരത്തിലെത്തിയത് വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്ന സംഭവം തന്നെയാണ്. എന്നാല്‍, അതിലുപരിയായി രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം ശ്രീലങ്ക എന്ന രാഷ്ട്രത്തിന്റെ മാത്രമല്ല ഇന്ത്യ ഉള്‍പ്പെടുന്ന തെക്കന്‍ ഏഷ്യ പ്രദേശത്തിന്റെ ഭാവിയെ തന്നെ സാരമായി ബാധിക്കുന്ന ഒരു സംഭവവികാസമായതിനാല്‍ ഇതിനു വലിയൊരു കാലിക പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ നമ്മുടെ തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ‘സിലോണ്‍’ എന്നറിയപ്പെട്ടിരുന്ന ദ്വീപിൽ നിന്നുകൂടി ബ്രിട്ടിഷുകാര്‍ പടിയിറങ്ങി. നൂറ്റിമുപ്പതിലേറെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ബ്രിട്ടിഷ് ഭരണത്തില്‍ നിന്ന് പുറത്തു വന്ന് സ്വതന്ത്ര രാജ്യമായി നിലകൊള്ളുവാന്‍ തുടങ്ങിയതിനു ശേഷവും സിലോണ്‍ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി സ്വയംഭരണാവകാശമുള്ള ഒരു കോളനിയായി അടുത്ത കാല് നൂറ്റാണ്ടു കാലത്തോളം തുടര്‍ന്നു. 1972ല്‍ സിരിമാവോ ബന്ദാരനായകെ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ഒരു ‘റിപ്പബ്ലിക്ക്’ ആയി
1920കളിൽ തുടക്കം കുറിച്ച്, ഇന്നും കത്തിയെരിയുന്ന പകയാണ് ഇസ്രയേലിനും പലസ്തീനുമിടയിലുള്ളത്. ഈ പകയുടെ തുടക്കം എവിടെയാണ്? ഇതിനു പിന്നിൽ ഇംഗ്ലണ്ടിന്റെ പങ്കെന്താണ്? പേജർ– വോക്കിടോക്കി സ്ഫോടനങ്ങളുടെ ഭീതി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ലബനനിൽ സെപ്റ്റംബർ 23ന് എന്താണ് സംഭവിച്ചത്? ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശവാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ യുദ്ധവുമായി ഇനിയും മുന്നോട്ടു പോകുന്നത് ഇസ്രയേലിന് തിരിച്ചടിയാകുമോ? നെതന്യാഹു മനസ്സിൽ കണ്ടിരിക്കുന്ന ലക്ഷ്യം എന്ത്? രണ്ടു വർഷത്തിനിടെ 10 മരണം, അതും മനസ്സാക്ഷി മരവിപ്പിക്കുന്ന ക്രൂരതയിൽ! ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പരയിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മാക്കൾ ഇന്നും ഗ്രാമം വിട്ടു പോയിട്ടില്ലെന്നു വിശ്വസിക്കുന്ന മൻവതിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചത്? പീഡന പരാതി ഉയർന്ന മറ്റ് നടന്മാർക്ക് ജാമ്യം ലഭിച്ചപ്പോഴും സിദ്ദിഖിനെ കുരുക്കിലാക്കിയത് എന്താണ്? സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നെന്ന് കോടതി പറയാൻ കാരണമെന്താണ്? എന്താണ് മാസ്കറ്റ് ഹോട്ടലിലും കോടതിയിലും സംഭവിച്ചത്?... പോയവാരം മനോരമ ഓൺലൈൻ പ്രീമിയം ചർച്ചയ്ക്കുവച്ച വിഷയങ്ങളിൽ ‘ടോപ്’ പൊസിഷനുകൾ സ്വന്തമാക്കിയ വാർത്തകൾ വീണ്ടും വായിക്കാം, ഓർമ പുതുക്കാം...
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തോടെ ഗാസയിൽ തുടങ്ങിയ യുദ്ധം ഇന്നും അന്ത്യം കാണാതെ തുടരുകയാണ്. ഇതിനു മറുപടിയായി ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസ തിരിച്ചു പിടിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഇസ്രയേൽ സൈനിക നടപടികൾക്ക് തുടക്കംകുറിച്ചു. എന്നാൽ, ഗാസയിൽ മനുഷ്യക്കുരുതി ഉൾപ്പെടെയുള്ള കനത്ത നാശങ്ങൾ അടിച്ചേൽപ്പിക്കുന്നതല്ലാതെ ഹമാസിന്റെ നടുവൊടിക്കാനോ ഭരണം സ്ഥാപിക്കാനോ ഇസ്രയേൽ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. യുദ്ധം തുടങ്ങി 11 മാസം പിന്നിടുമ്പോഴുള്ള സ്ഥിതികൾ വിശകലനം ചെയ്താൽ മധ്യ – കിഴക്കൻ ഏഷ്യയിലെ (Middle East) മറ്റു രാജ്യങ്ങളിലേക്കുകൂടി യുദ്ധം വ്യാപിക്കാനുള്ള സാധ്യതകളാണ് അനുദിനം വർധിച്ചുവരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞയാഴ്ച ലബനനിൽ നടന്ന സ്ഫോടന പരമ്പര ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലസ്തീൻ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കങ്ങളാണ് ഈ പ്രശ്നത്തിന്റെ മൂലകാരണം. ഒന്നാം ലോകമഹായുദ്ധത്തിനു മുൻപുള്ള നൂറ്റാണ്ടുകളിൽ ഈ പ്രദേശം തുർക്കിയിലെ ഭരണാധികാരിയായ ഓട്ടമൻ സുൽത്താന്റെ കീഴിലായിരുന്നു. യുദ്ധത്തിൽ സുൽത്താനെ തോൽപിക്കാൻ ബ്രിട്ടൻ ഈ പ്രദേശത്തുള്ള അറബികളുടെ സഹായം തേടി. ഇതിനു പ്രത്യുപകാരമായി ഈ പ്രദേശത്ത് ഒരു അറബ് രാജ്യം വരാൻ സഹായിക്കുമെന്നും ബ്രിട്ടൻ വാഗ്ദാനം ചെയ്തു. എന്നാൽ ഇതേസമയം തന്നെ 1917ൽ ബാൽഫോർ ഡിക്ലറേഷൻ (Balfour Declaration) വഴി പലസ്തീനിൽ ജൂതന്മാർക്ക് ഒരു രാജ്യം സ്ഥാപിക്കാൻ വേണ്ട പിന്തുണ നൽകുമെന്നും ബ്രിട്ടൻ പ്രഖ്യാപിച്ചു. ബ്രിട്ടന്റെ പരസ്പരവിരുദ്ധമായ നിലപാടുകൾ ഉണ്ടാക്കിയ കുഴപ്പങ്ങൾ 1920 മുതൽ തന്നെ ഈ
യുദ്ധങ്ങളും ചെറുതും വലുതുമായ അനേകം സംഘർഷങ്ങളും അനുദിനമെന്നോണം ഉടലെടുക്കുന്ന ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ ദുരന്തം ഇവയൊന്നുമല്ലെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം വരില്ല. നമ്മുടെയെല്ലാം ദൃഷ്ടിയിൽ നിന്ന് വളരെ ദൂരെ, ആഫ്രിക്കയിലെ സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധവും തന്മൂലം ഉളവായിട്ടുള്ള പട്ടിണിയും മൂലം 2.5 കോടി ജനങ്ങൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ 2024 ഓഗസ്റ്റ് 6ന് പുറത്തിറക്കിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം സുഡാൻ സ്വദേശികൾ മരിച്ച ഈ കലാപം മൂലം ഒരു കോടിയിലേറെ പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെട്ട നിലയിലാണ്. ഇത്രയും വലിയ ഒരു ദുരന്തം തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും മറ്റ് ലോക രാഷ്ട്രങ്ങൾ ഇതിനെപ്പറ്റി പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്? ഈ ദുരന്തത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള അനന്തരഫലങ്ങൾ എന്തെല്ലാമാണ്? ഇവ പരിഹരിക്കാൻ
Results 1-10 of 22