Activate your premium subscription today
കൊല്ലം ∙ തലേദിവസം വരെ നടത്തിയ വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാരിയരെ ‘ഉത്തമനായ സഖാവ്’ ആക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയുടേതെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നൽകി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതിനിധികൾ വിമർശിച്ചു.
കൊച്ചി ∙ അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരം വേദിയാകും. തിരുവനന്തപുരത്തിനു വേണ്ടി മേയർ ആര്യ രാജേന്ദ്രൻ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നു പതാക ഏറ്റുവാങ്ങി. അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങൾ ഒരുമിച്ച് ഒളിംപിക്സ് മാതൃകയിൽ തന്നെ അടുത്ത വർഷവും മേള നടത്താനാണ് തീരുമാനം. അതിനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് തിരുവനന്തപുരം വേദിയായി തീരുമാനിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി കോടതി തള്ളി. ഹർജി തള്ളിയെങ്കിലും അന്വേഷണ സംഘത്തിനു നിർദേശങ്ങൾ കോടതി നൽകി. ഈ നിർദേശങ്ങളും പാലിക്കാൻ അന്വേഷണ സംഘം പ്രത്യേക ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു...
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതി നിർദ്ദേശ പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഉത്തരവ് ബുധനാഴ്ച. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും പ്രാഥമിക ഘട്ടത്തിൽ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തിയിരുന്നു.
തിരുവനന്തപുരം∙ കെഎസ്ആർടിസി ഡ്രൈവർ എൽ.എച്ച്.യദു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസിൽ മേയർക്കും ഭർത്താവ് സച്ചിൻദേവ് എംഎൽഎയ്ക്കും ക്ലീൻചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്. മേയറും സച്ചിൻദേവ് എംഎൽഎയും മോശം ഭാഷ ഉപയോഗിച്ചതിനും സച്ചിൻദേവ് ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതിനും തെളിവില്ലെന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എൽ.എച്ച്.യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കോടതി നിർദ്ദേശ പ്രകാരം റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മജിസ്ട്രേട്ട് വിനോദ് ബാബു 30ന് വിധി പറയും. പൊലീസ് റിപ്പോർട്ടിൽ കോടതി തൃപ്തി രേഖപ്പെടുത്തി.
തിരുവനന്തപുരം ∙ മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പൊലീസിന് കോടതിയുടെ വിമർശനം. യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സുഹൃത്തുക്കളും കൂടി വഴിയിൽ തടഞ്ഞ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ എച്ച്.യദു മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ നേരിൽ കണ്ട് പരാതി നൽകി. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലെ ആദ്യ ബാച്ചിന് ലൈസൻസ് കൈമാറുന്ന ചടങ്ങിലായിരുന്നു സംഭവം. പിരിച്ചുവിട്ട തന്നെ തിരിച്ചെടുക്കാത്തതിൽ നേരിട്ടു പരാതി പറയാനാണ് വന്നതെന്ന് യദു പറഞ്ഞു. പരാതി എഴുതിത്തരാനായിരുന്നു മന്ത്രിയുടെ മറുപടി. നേരത്തേ രണ്ടു തവണ നൽകിയെന്ന് യദു വിശദീകരിച്ചു. ‘ അത് ഓഫിസിൽ അല്ലേ, ഒരെണ്ണം എനിക്ക് നേരിട്ട് തരണം ’ എന്നായി ഗണേഷ്. ഉടൻ യദു പരാതി തയാറാക്കി മന്ത്രിക്കു കൈമാറുകയായിരുന്നു.
തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ കുടിവെള്ള മുടക്കത്തിന് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷനും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മുന്നൊരുക്കവുമില്ലാതെയാണ് അറ്റകുറ്റപണി ആരംഭിച്ചത്. 53 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് അധികൃതരുടെ അലംഭാവമാണ്. നഗരത്തിൽ കുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്തമുള്ള കോർപറേഷൻ പൂർണമായും അതിൽ പരാജയപ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കുടിവെള്ള പ്രശ്നം രാഷ്ട്രീയപ്പോരിലേക്ക്. നഗരത്തില്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ക്കു കുടിവെള്ളം മുടങ്ങിയതിന്റെ പേരില്‍ മേയര്‍ ആര്യാ രാജേന്ദ്രന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധസമരം ആരംഭിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജല അതോറിറ്റി ആണെങ്കിലും ആളുകള്‍ക്കു വെള്ളം ലഭ്യമാക്കാനുള്ള ബദല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കോര്പ്പറേഷന് പരാജയപ്പെട്ടുവെന്നും ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജിവയ്ക്കണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.
Results 1-10 of 361