Activate your premium subscription today
മോദി 3.O അധികാരമേറ്റ് 100 ദിവസം പൂർത്തിയാക്കിയ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വിദേശയാത്ര യുഎസിലേക്കാണ്. ആദ്യ മൂന്ന് യാത്രകളും യൂറോപ്പിലേക്കും, നാലാമത്തേത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമായിരുന്നു. ചൈനീസ് വേരുകൾ അനുദിനം വളരുന്ന അയൽരാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാവും? പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ശക്തരായ രാജ്യങ്ങളെ തേടുകയാണോ ഇന്ത്യ? ദൂരം കൊണ്ടും ലക്ഷ്യം കൊണ്ടും ഒരു വലിയ യാത്രയ്ക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. സെപ്റ്റംബർ 21 മുതൽ 23 വരെ മൂന്ന് ദിവസത്തെ യുഎസ് പര്യടനം. ഈ യാത്രയിൽ ഏറ്റവും പ്രധാനം ക്വാഡ് ഉച്ചകോടിയാണ്. വ്യത്യസ്തമായ നിലപാടുകൾ പിന്തുടരുന്ന നാല് രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച കഥയാണ് ക്വാഡിന് പറയാനുള്ളത്. ഇന്ത്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ക്വാഡ്. 2004ലെ സൂനാമി രക്ഷാപ്രവർത്തനത്തിൽ കൈകോർത്ത രാജ്യങ്ങൾ പിന്നീട് ഇന്തോ–പസിഫിക് മേഖലയിലെ സുരക്ഷയും പ്രതിരോധവും ലക്ഷ്യമാക്കി ഒന്നിച്ച ചരിത്രമാണ് ക്വാഡിനുള്ളത്. തുടക്കത്തിൽ ചൈന അവഗണിച്ച കൂട്ടായ്മ ഇന്നവരെ വിറളി പിടിപ്പിക്കുന്നു. ദക്ഷിണേഷ്യയിൽ ദുർബലരായ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കടക്കെണിയിലാക്കി കൂടെക്കൂട്ടുന്ന ചൈനീസ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യയ്ക്ക് ക്വാഡ്. ചൈനയ്ക്കു ചുറ്റിലും ശക്തിയും സമ്പത്തുമുള്ള പ്രബലരായ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി. വർഷങ്ങൾ കഴിയുന്തോറും ക്വാഡ് ശക്തമാവുന്നതും സംഘടിത ശക്തിയായി മാറുന്നതിനുമാണ് കാലം സാക്ഷിയാകുന്നത്. ചൈന ആരോപിക്കുന്നതുപോലെ ഭാവിയിൽ ക്വാഡ് ഒരു 'ഏഷ്യൻ നാറ്റോ' ആയി മാറുമോ? വിശദമായി പരിശോധിക്കാം.
ടോക്കിയോ∙ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജി പ്രഖ്യാപിച്ചു. നിരവധി വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ആബെയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് രാജി തീരുമാനം. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ.. Shinzo Abe, Japan PM, Resignation, Malayala Manorama, Manorama Online, Manorama News
പത്തുമാസത്തോളമായി തുടരുന്ന, എന്ന് അവസാനിക്കുമെന്ന് ഇപ്പോഴുമറിയാത്ത യുദ്ധത്തിൽ നീറുന്ന യുക്രെയ്ൻ ജനതയുടെ കണ്ണീരാണ് 2022നെ കളങ്കപ്പെടുത്തുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ‘സുരക്ഷിത പാളയങ്ങളി’ലിരുന്ന് ആയുധങ്ങൾ നൽകിയും ഉപരോധങ്ങൾ കൊണ്ടു ഭീഷണിപ്പെടുത്തിയും ലോകരാജ്യങ്ങൾ മത്സരിക്കുമ്പോൾ
ലോകത്തെ ഏറ്റവും ചെലവേറിയ ശവസംസ്കാര ചടങ്ങ് ഏതായിരിക്കാം? ലോകം മുഴുവൻ ഒത്തുകൂടിയ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളായിരിക്കും ഒരുപക്ഷേ എല്ലാവരുടെയും മനസിൽ വരിക. എന്നാൽ അതല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ കാലത്തു തുടങ്ങിവച്ച ഇന്ത്യയും ജപ്പാനും ചേർന്നുള്ള പദ്ധതികളും ആശയങ്ങളും കൂടുതൽ മിഴിവോടെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അബെയുടെ അന്തിമോപചാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ | Shinzo Abe | Manorama Online
ടോക്കിയോ∙ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ അബെയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. 27ന് ടോക്കിയോയിൽ എത്തുന്ന മോദി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും. Shinzo Abe, PM Modi, Funeral, Manorama News
ടോക്കിയോ ∙ ജപ്പാനിലെ മുൻ പ്രധാനമന്ത്രി ഷിൻസോ അബെ വെടിയേറ്റു മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ദേശീയ പൊലീസ് ഏജൻസി തലവൻ ഇടാരു നകമുറ രാജിവച്ചു. കഴിഞ്ഞ മാസം 8ന് പശ്ചിമ ജപ്പാനിലെ നരയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് അക്രമിയുടെ വെടിയേറ്റ് അബെ കൊല്ലപ്പെട്ടത്. | Shinzo Abe | Manorama Online
ടോക്കിയോ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്ക് ജപ്പാൻ ജനത അവസാന യാത്രയയപ്പ് നൽകി. അബെയുടെ മൃതദേഹ പേടകം വഹിച്ച വാഹനം ടോക്കിയോ നഗരവീഥിയിലൂടെ സൊജോജി ക്ഷേത്രത്തിലേക്കു നീങ്ങിയപ്പോൾ | Shinzo Abe | Manorama News
ടോക്കിയോ ∙ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ജപ്പാൻ പാർലമെന്റിലെ ഉപരിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയം. ഇതോടെ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ സഖ്യസർക്കാരിനു 2025 ലെ പൊതുതിരഞ്ഞെടുപ്പു വരെ സുഗമമായ ഭരണം ഉറപ്പായി... Shinzo Abe, Japan Election, Shinzo Abe Parliament Election, Shinzo Abe Party
ടോക്കിയോ ∙ ജപ്പാന്റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഷിൻസോ അബെയുടെ പാർട്ടിക്ക് വിജയമെന്നു സൂചന. നരാ നഗരത്തിൽ തന്റെ ലിബറൽ.. Shinzo Abe, Japan Election, Shinzo Abe Parliament Election, Shinzo Abe Party
Results 1-10 of 32