Activate your premium subscription today
ബെംഗളൂരു ∙ അഴിമതിക്കേസിൽ ഉൾപ്പെട്ട എല്ലാ നേതാക്കളും രാജിക്കു തയാറാണോ എന്നു ചോദിച്ച ജനതാദൾ (എസ്) എംഎൽഎ ജി.ടി.ദേവെഗൗഡ, ഭൂമിയിടപാടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. ബിജെപിയും ദളും ഉൾപ്പെട്ട പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിക്കു വേണ്ടി സമരം നടത്തുന്നതിനിടെയാണ് എംഎൽഎ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് ആർ.അശോക ഉൾപ്പെടെ ഒട്ടേറെ നേതാക്കളുടെ പേരിൽ അഴിമതിക്കേസുകളുണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് 136 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ദേവെഗൗഡയുടെ വാക്കുകൾ തനിക്കു കരുത്ത് പകരുന്നതായി സിദ്ധരാമയ്യയും പ്രതികരിച്ചു.
ബെംഗളൂരു∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 50 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്ന് കേന്ദ്രമന്ത്രി കുമാരസ്വാമി ഭീഷണിപ്പെടുത്തിയെന്ന് ജനതാദൾ (എസ്) ഭാരവാഹി പൊലീസിനു പരാതി നൽകി. കോടികൾ നൽകാൻ ഇല്ലെന്നു പറഞ്ഞപ്പോൾ ക്ഷുഭിതനായ മന്ത്രി, സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞതായും റിയൽ എസ്റ്റേറ്റ് വ്യാപാരിയും ദൾ സമൂഹമാധ്യമ വിഭാഗം വൈസ് പ്രസിഡന്റുമായ വിജയ് ടാറ്റ പറഞ്ഞു.
ബെംഗളൂരു∙ബിജെപി–ജനതാദൾ(എസ്) സഖ്യത്തിന്റെ ശക്തമായ എതിർപ്പിനിടെ, നീറ്റ് ഒഴിവാക്കി സംസ്ഥാന തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷ നടപ്പാക്കണമെന്ന പ്രമേയം കർണാടക നിയമസഭ പാസാക്കി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര നയത്തിനെതിരെയും ലോക്സഭ, നിയമസഭ മണ്ഡല പുനർനിർണയം 1971 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വേണമെന്ന പ്രമേയങ്ങളും സഭ കടന്നു.
ന്യൂഡൽഹി ∙ പുതിയ കേന്ദ്രമന്ത്രിമാരിൽ 19 പേർക്കെതിരെ ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസുകളുണ്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട്. തുറമുഖ സഹമന്ത്രി ശന്തനു ഠാക്കൂർ, വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ എന്നിവർക്കെതിരെ വധശ്രമക്കേസുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ടു കേസുള്ള 5 പേരും വിദ്വേഷപ്രസംഗത്തിന്റെ പേരിൽ കേസുള്ള 8 പേരുമുണ്ട്. മന്ത്രിമാരിൽ 28 പേർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസുണ്ട്. 72 മന്ത്രിമാരിൽ ജോർജ് കുര്യൻ ഒഴികെ 71 പേരുടെ നാമനിർദേശപത്രികകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. പാർലമെന്റ് അംഗമല്ലാത്തതിനാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാലും ജോർജ് കുര്യന്റെ വിവരങ്ങൾ ലഭ്യമല്ലെന്ന് എഡിആർ അറിയിച്ചു.
ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. 31ന് അറസ്റ്റിലായതു മുതൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ ബെംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെയാണ് 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. പ്രജ്വൽ ഉൾപ്പെട്ട മൂന്നു ലൈംഗിക പീഡന കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവെടുപ്പു പൂർത്തിയായിരുന്നു. മറ്റു 2 കേസുകളിലെ അന്വേഷണത്തിന് എസ്ഐടി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
ബെംഗളൂരു ∙ എൻഡിഎയ്ക്ക് 2 എംപിമാരെ മാത്രം നൽകിയ ജനതാദളിനെ (എസ്) കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതുവഴി കർണാടകയിലെ പഴയ മൈസൂരു മേഖലയിലും വൊക്കലിഗ വിഭാഗത്തിനിടയിലും സ്വാധീനം ശക്തമാക്കുകയാണ് ബിജെപിയുടെ ഉന്നം. അതേസമയം, ജെഡിഎസ് കർണാടക അധ്യക്ഷനായ എച്ച്.ഡി.കുമാരസ്വാമി ചോദിച്ച കൃഷിമന്ത്രിസ്ഥാനം അദ്ദേഹത്തിനു കൊടുക്കുമോയെന്നു കണ്ടറിയണം.
ബെംഗളൂരു∙ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിൽ പോയ അമ്മ ഭവാനി രേവണ്ണയെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരുടെ (എസ്ഐടി) ശ്രമം ഫലം കാണുന്നില്ല. മേയ് 31ന് ബെംഗളൂരു മജിസ്ട്രേട്ട് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതു മുതലാണ് അറസ്റ്റിനായുള്ള തിരച്ചിൽ വ്യാപകമാക്കിയത്.
ബെംഗളൂരു ∙ പ്രജ്വൽ രേവണ്ണയ്ക്ക് എതിരെയുള്ള ലൈംഗിക പീഡന വിവാദത്തിനിടെ, എൻഡിഎ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച 3 സീറ്റുകളിൽ 2 എണ്ണത്തിലും വിജയം നേടാനായത് ജനതാദൾ എസിന് ആശ്വാസമായി. നടി സുമലതയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചതോടെ ലഭിച്ച മണ്ഡ്യയിൽ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിയും കോലാറിൽ എം.മല്ലേഷ് ബാബുവുമാണു വിജയിച്ചത്. എന്നാൽ, ഹാസനിൽ പ്രജ്വൽ തോറ്റതു തിരിച്ചടിയായി. കോൺഗ്രസിന്റെ ശ്രേയസ് പട്ടേലാണ് പീഡന വിവാദത്തിൽ കുടുങ്ങി അറസ്റ്റിലായ സിറ്റിങ് എംപിയെ തോൽപിച്ചത്. ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ 5 തവണ വിജയിച്ച മണ്ഡലം കൂടിയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്.
ബെംഗളൂരു∙ പ്രജ്വൽ രേവണ്ണ എംപിയുടെ പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ ഒളിവിലുള്ള അമ്മ ഭവാനി രേവണ്ണ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ബെംഗളൂരു മജിസ്ട്രേട്ട് കോടതി നേരത്തേ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ബെംഗളൂരു∙ ലൈംഗിക പീഡന കേസിൽ കസ്റ്റഡിയിലുള്ള ജനതാദൾ എംപി പ്രജ്വൽ രേവണ്ണ അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ച ഐ ഫോൺ കണ്ടെത്താനുള്ള ശ്രമം പ്രത്യേക അന്വേഷണ സംഘം ഊർജിതമാക്കി. ഈ ഫോൺ ഒരു വർഷം മുൻപ് നഷ്ടപ്പെട്ടതായാണു പ്രജ്വൽ മൊഴി നൽകിയത്. അറസ്റ്റിലായപ്പോൾ പിടിച്ചെടുത്ത ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ല.
Results 1-10 of 90