Activate your premium subscription today
Sunday, Apr 20, 2025
കൊച്ചി ∙ എളിമയുടെയും സഹനത്തിന്റെയും ആത്മവിശുദ്ധിയുടെയും ദേവൻ കഴുതപ്പുറമേറി ജറുസലം നഗരത്തിലേക്ക് എഴുന്നള്ളിയതിന്റെ സ്മരണകളിൽ ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആഘോഷിക്കുന്നു. യേശുദേവനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓർമ പുതുക്കുന്ന കുരുത്തോലപ്പെരുന്നാൾ ദിനത്തിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കുകയാണ്.
പുത്തൻകുരിശ് ∙ പാത്രിയർക്കാ ആസ്ഥാനം വീണ്ടുമൊരു ജനസഞ്ചയത്തിനു സാക്ഷിയായി, സഭയുടെ പുതിയ സൂര്യന്റെ ഉദയത്തിന്. പരിശുദ്ധ പാത്രിയർക്കീസ് ബാവായിൽ നിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കൈവയ്പു ശുശ്രൂഷ സ്വീകരിച്ച ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു സ്നേഹോഷ്മള വരവേൽപാണു ലഭിച്ചത്. മാസങ്ങൾക്കു മുൻപ്, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്കു വിട നൽകാനും ഇതേ ജനസഞ്ചയം പാത്രിയർക്കാ മൈതാനത്തു തടിച്ചുകൂടിയിരുന്നു.
നെടുമ്പാശേരി ∙ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായ്ക്ക് കൊച്ചി വിമാനത്താവളത്തിൽ ആചാരപരമായ വരവേൽപ്. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ജെറ്റ് ടെർമിനലിൽ ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ശ്രേഷ്ഠ ബാവായെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചേർന്നു സ്വീകരിച്ചു.
കൊച്ചി ∙ യാക്കോബായ സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു മലങ്കര മണ്ണിലേക്കു ഊഷ്മള വരവേൽപ്. സുന്ത്രോണീസോ ശുശ്രൂഷയിലും അനുമോദന യോഗത്തിലും സഹോദര സഭകളുടെ പ്രാതിനിധ്യവും ആയിരക്കണക്കിനു വിശ്വാസികളുടെ പങ്കാളിത്തവും യാക്കോബായ സഭയുടെ പുതിയ സൂര്യനുള്ള ആദരവായി.
പാതിനോമ്പിന്റെ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം, ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ ആഗോള സുന്നഹദോസിനു വേദിയായി ലബനനിലെ ബെയ്റൂട്ട് അച്ചാനെ പാത്രിയാർക്കാ കേന്ദ്രം. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസിൽ നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായും മലങ്കരയിലെ അടക്കം ആഗോള സുറിയാനി ഓർത്തഡോക്സ് സഭയിലെ അറുപതോളം മെത്രാപ്പൊലീത്തമാരും പങ്കെടുത്തു. സഭയിലെ പ്രതിസന്ധികളും മുന്നോട്ടുള്ള പ്രയാണങ്ങളും സുന്നഹദോസിൽ ചർച്ചയായി. രാവിലെ കുർബാനയോടു കൂടെ ആരംഭിച്ച എപ്പിസ്കോപ്പൽ സുന്നഹദോസിൽ വിവിധ വിഷയാവതരണങ്ങളും നടന്നു. വൈകിട്ടാണു സമാപിച്ചത്.
അച്ചാനെ (ലബനൻ) ∙ മധ്യപൂർവ ദേശവുമായുള്ള ബന്ധം സഭാവ്യക്തിത്വത്തിന്റെ ആണിക്കല്ലായാണു യാക്കോബായ സമൂഹം കരുതുന്നത്. വിശ്വാസം, ആചാരം എന്നിവയിലെല്ലാം ചരിത്രപരമായ ആ സ്വാധീനമുണ്ട്. ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെ എന്ന സ്ഥലത്തെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ നടന്ന ശ്രേഷ്ഠ കാതോലിക്കാബാവായുടെ വാഴിക്കൽ അതിന് അടിവരയിടുന്നതായി.
പുത്തൻകുരിശ് ∙ യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പാത്രിയർക്കാ സെന്ററിൽ ഒരുക്കിയ വലിയ സ്ക്രീനിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായുടെ സ്ഥാനാരോഹണ ശുശ്രൂഷ കണ്ടു വിശ്വാസികളുടെ മനസ്സു നിറഞ്ഞു. വൈകിട്ട് 6 ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർഥനയ്ക്കു ശേഷമാണു വലിയ സ്ക്രീനിനു മുൻപിലേക്കു വിശ്വാസികൾ എത്തിയത്. ശുശ്രൂഷയ്ക്കു തുടക്കം കുറിച്ചപ്പോൾ കതിന മുഴങ്ങി.
അച്ചാനെ (ലബനൻ) ∙ സ്വജീവിതത്തെ ഉയർത്തുകയല്ല, സ്നേഹത്തോടും വിനയത്തോടും ക്രിസ്തുവിന്റെ കുരിശ് ചുമക്കുകയാണു തന്റെ ദൗത്യമെന്നു ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവാ.അളവറ്റ ദൈവകൃപയ്ക്ക് ആഴമുള്ള നന്ദിയോടെ ഞാൻ നിങ്ങൾക്കുമുന്നിൽ വിനീതനായി നിൽക്കുന്നു. ദൈവസ്നേഹത്തിലും അറിവിലും സഭയോടുള്ള പ്രതിബദ്ധതയിലും പരിശുദ്ധ പാത്രിയർക്കീസ് ബാവാ എന്റെ വഴികളെ വെളിച്ചമുള്ളതാക്കുന്നു.
പുത്തൻകുരിശ്∙ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാബാവായെ സ്വീകരിക്കാൻ പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ തുടങ്ങി. 30 ന് ഉച്ചയ്ക്ക് 12.30 ന് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽ എത്തുന്ന ശ്രേഷ്ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിച്ച് പാത്രിയർക്കാ സെന്ററിലേക്ക് ആനയിക്കും. മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ പ്രാർഥനയ്ക്കു ശേഷം സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
അച്ചാനെ (ലബനൻ) ∙ തലയെടുപ്പിന്റെ മരമാണു ലബനനിലെ ദേവദാരു. നീതിമാനെ ദൈവം പനപോലെ വളർത്തുമെന്നും ലബനന്റെ ‘കാരകിൽ’ പോലെ അയാൾ തലയെടുപ്പോടെ നിൽക്കുമെന്നുമുള്ള വേദവാക്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രാർഥനാഗീതത്തിലുണ്ട്. ‘കാരകിൽ’ എന്നാൽ ദേവദാരുവാണ്. ശിഖരങ്ങൾ തമ്മിൽ കൊരുത്ത് ഉയരത്തിൽ, ആഴത്തിൽ വേരോട്ടവുമായി നിൽക്കുന്ന ദേവദാരുമരങ്ങൾ കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണു കാണുന്നത്.
Results 1-10 of 139
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.