Activate your premium subscription today
ന്യൂഡൽഹി ∙ പുതുവർഷമെത്തുന്നതോടെ സ്മാർട് ഫോണുകളുടെ വില 5 ശതമാനത്തോളം വർധിക്കുമെന്ന് സൂചന. സ്മാർട്ഫോൺ കൂടുതൽ 'സ്മാർട്ടാ'കുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. ഫോൺ നിർമാണത്തിനുള്ള ഘടകങ്ങളുടെ വില ഉയരുന്നതും 5ജിയിലേക്ക് പൂർണമായി മാറുന്നതും എഐയുടെ പുത്തൻ പതിപ്പുകളുമെല്ലാം ചേരുന്നതാണ് സ്മാർട്ഫോണിന്റെ വില
ന്യൂഡൽഹി∙ ട്രൂകോളറിന് ഇനി ഇന്ത്യൻ സിഇഒ. ഇന്ത്യ എംഡിയും ചീഫ് പ്രോഡക്ട് ഓഫിസറുമായ റിഷിത് ജുൻജുൻവാലയെ (47) കമ്പനിയുടെ ഗ്ലോബൽ സിഇഒ ആയി നിയമിച്ചു. സ്ഥാപക സിഇഒ അലൻ മമ്മദിയും സഹസ്ഥാപകൻ നാമി സറിംഗാലവും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായും അഡ്വൈസർമാരായും തുടരും. 2025 ജനുവരി 9ന് റിഷിത് ചുമതലയേൽക്കും.
ഐഫോൺ 14 പ്രോ മാക്സ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുവെന്നും പൊള്ളലുണ്ടായെന്നും യുവതി.ഉറങ്ങുന്നതിന് മുമ്പ് ഫോൺ പ്ലഗ് ഇൻ ചെയ്തശേഷം കിടന്നു ഉറക്കമുണർന്നപ്പോഴാണ് ഉപകരണത്തിനും മുറിയിലും തീപിടിച്ചതായി കണ്ടത്. കാര്യമായ കേടുപാടുകളും പരുക്കുകളും ഉണ്ടായെന്നും കമ്പനി ഇതെല്ലാം പരിഹരിക്കണമെന്നും ഇരയായി
സമൂഹത്തിൽ ഡിജിറ്റൽ സാക്ഷരത സൃഷ്ടിക്കുക, മുതിർന്നവരെ ഡിജിറ്റൽ ലോകത്തെ അടുത്തറിയാൻ സഹായിക്കുക തുടങ്ങിയവ ലക്ഷ്യംവെച്ചുള്ള മൈജിയുടെ സിഎസ്ആർ ഇനിഷ്യേറ്റിവായ സ്മാർട്ട് സ്റ്റാർട്ടിന് കോഴിക്കോട് വുഡീസ് ഹോട്ടലിൽവെച്ച് ആരംഭമായി. പ്രധാനമായും 50 വയസ്സിന് മുകളിലുള്ളവർക്ക് ഡിജിറ്റൽ ലോകത്തെ അടുത്തറിയാൻ നടത്തിയ
ഐഫോൺ, സാംസങ്, ഗൂഗിൾ തുടങ്ങിയ സെപ്റ്റംബറിലെ താര അവതരണങ്ങൾക്കുശേഷം ഈ വരുന്ന ഒക്ടോബറും പുതിയ ഫോണുകളുടെ ചാകരക്കാലമാണ്. വരാനിരിക്കുന്ന മാസത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സ്മാർട്ഫോണുകൾ ഏതൊക്കെയെന്നു നോക്കാം. വൺപ്ലസ് 13 വൺപ്ലസ് 13 ഒക്ടോബർ മാസത്തിൽ ചൈനയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.
അൽപ്പം ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ, എന്ന സിനിമാ വാചകം അതേപോലെ പകർത്തുകയാണ് ലാവ തങ്ങളുടെ അഗ്നി 3യിലൂടെ. ഇരുപതിനായിരം രൂപ താഴെ വിലയിൽ 6.7 ഇഞ്ച് കർവ്ഡ് അമോലെഡ് സ്ക്രീൻ മാത്രമല്ല ഒരു 1.74 ഇഞ്ച് സെക്കൻഡറി അമോലെഡ് സ്ക്രീനും നൽകിയിരിക്കുകയാണ് ലാവ. നോട്ടിഫിക്കേഷനുകൾ കാണാനും ഇൻകമിങ് കോളുകൾ മാനേജ്
പ്രമുഖ ഗെയിം ഡെവലപ്മെന്റ് സ്റ്റുഡിയോകളിലൊന്നായ സൂപ്പർ ഗെയ്മിങ് , ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർ ഗെയിമായ ഇൻഡസിന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി. ഒക്ടോബർ 16ന് അരങ്ങേറ്റം കുറിക്കുന്ന ഗെയിം, കളിക്കാർക്ക് ആവേശകരമായ പുതിയ ഗെയിമിങ് അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ഗൂഗിൾ
കൊച്ചിയിലെ സംഗീത നിശക്കിടെ മൊബൈലുകൾ മോഷ്ടിക്കപ്പെട്ട സംഭവത്തോടെ ഇത്തരം ആഘോഷപരിപാടികൾ ലക്ഷ്യമിട്ടെത്തുന്ന ആസൂത്രിത സംഘങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയാണ് പൊലീസ്. എന്നാൽ ഇത്തരം ആഘോഷ രാവുകൾക്കിടയിലെ മോഷണം ഇതാദ്യമല്ല. പല സംഭവങ്ങളിലെയും പ്രതികളെ പിടിക്കാനോ, അല്ലെങ്കിൽ നഷ്ടമായ ഫോണുകൾ കണ്ടെത്താനോ
പ്രീമിയം ഫോണുകളില് ലഭിക്കുന്ന ഫീച്ചറുകളിലേറെയും ഉള്ക്കൊള്ളുന്ന, എന്നാല് അവയുടെ വില നല്കേണ്ടി വരാത്ത ഫോണുകളെയാണ് മധ്യനിര ഹാന്ഡ്സെറ്റുകളുടെ വിഭാഗത്തില് പെടുത്തിയിരിക്കുന്നത്. വലിയ ബാറ്ററി, ഒന്നിലേറെ ക്യാമറകള്, സ്ക്രീന് റിഫ്രെഷ് റേറ്റ് തുടങ്ങിയ ഫീച്ചറുകള്ഉള്ളവയായിരിക്കും ഇവ. എന്നാല്,
നിരവധി കാര്യങ്ങളിലാണ് ലാപ്ടോപ്പിനെ സ്മാർട്ഫോണ് മാറ്റിസ്ഥാപിച്ചത്, പക്ഷേ ടെക്സ്റ്റ് ടൈപ്പിങിൽ ഇപ്പോഴും ഒരുപരിധിവരെ ലാപ്ടോപ് തന്നെയാണ് മികവ് പുലർത്തുന്നത്. കാരണം ചെറിയ സ്ക്രീനിലെ കീകളിൽ ടൈപ് ചെയ്യുകയെന്നത് പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ ചില സൗജന്യ സംവിധാനങ്ങളുടെയും എഐയുടെയും സഹായത്തോടെ ഈ
Results 1-10 of 1170