ആപ്പിളിന്റെ ഫോൾബ്ൾ, ഐഫോൺ പ്രോ മാക്സ് മോഡലിന്റെ ഇരട്ടി വില

Mail This Article
ആപ്പിൾ ആരാധകരെ ആവേശത്തിലാഴ്ത്തി, 2026 സെപ്റ്റംബറിൽ മടക്കാവുന്ന ഐഫോൺ അവതരിപ്പിക്കാനുള്ള സാധ്യതകൾ സജീവമാകുന്നു. ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഈ വാർത്ത.
വർഷങ്ങളായി കേൾക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, സാംസങ്, ഗൂഗിൾ, വാവോയ് തുടങ്ങിയ വമ്പൻമാർ വാഴുന്ന മടക്കാവുന്ന ഫോൺ വിപണിയിലേക്ക് ആപ്പിൾ എത്തുന്നുവെന്ന വാർത്ത ടെക് പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കുപെർട്ടിനോ ആസ്ഥാനമായുള്ള ടെക് ഭീമൻ, രണ്ട് മടക്കാവുന്ന ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉയർന്ന വിലയ്ക്ക് ഇവ ലഭ്യമായേക്കാമെന്നും ഒരു പുതിയ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

ആപ്പിൾ മടക്കാവുന്ന ഫോണുകളുടെ വികസനത്തിനായി വർഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും, സാങ്കേതിക വെല്ലുവിളികൾ കണക്കിലെടുത്ത് ശ്രദ്ധാപൂർവമായ നീക്കങ്ങളാണ് കമ്പനി നടത്തുന്നത്.
എങ്കിലും, ആപ്പിളിന്റെ വരവ് ഈ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആപ്പിളിന്റെ മടക്കാവുന്ന ഫോൺ 2026-ൽ പുറത്തിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ടെക് ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മടക്കാവുന്ന ഫോണുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആപ്പിളിന്റെ വരവ് ഒരു വലിയ മുന്നേറ്റം തന്നെയാകും.മടക്കാവുന്ന ഐഫോണിന് 5.5 ഇഞ്ച് കവർ സ്‌ക്രീൻ ഉണ്ടായിരിക്കുമത്രെ,മടക്കാവുന്ന ഐഫോണിന്റെയും ഹൈബ്രിഡ് മാക് ഉപകരണത്തിന്റെയും പ്രവർത്തനക്ഷമമായ പ്രോട്ടോടൈപ്പ് മോഡലുകളുടെ രൂപകൽപ്പന ആപ്പിൾ ഉടൻ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു