Activate your premium subscription today
Monday, Apr 21, 2025
വെള്ളച്ചാട്ടം കാണാനും മല കയറാനും പച്ചപ്പിന്റെ മടിത്തട്ടിലൂടെ മതിമറന്ന് പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാനും പുതിയ ഇടങ്ങൾ തേടി സഞ്ചരിക്കുന്നത് എത്രയെത്ര മനുഷ്യരാണ്. അരുണാചൽ പ്രദേശും മേഘാലയയും സിക്കിമും ഒക്കെ ഇന്ന് സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളാണ്. അതിൽ വലിപ്പത്തിൽ ചെറുതാണെങ്കിലും നല്ല വൈബ് തരുന്ന മനസ്സിനെ
ഏപ്രിൽ, കേരളത്തിന്റെ തനതായ ഉത്സവങ്ങളും ആഘോഷങ്ങളും നിറഞ്ഞ സമയമാണ്. നെന്മാറ വല്ലങ്ങിവേല, ആര്യങ്കാവു പൂരം, ആറാട്ടുപുഴ പൂരം, പടയണി, വിശുദ്ധവാരത്തിലെ തീർഥാടന യാത്രകൾ, മലയാറ്റൂർ പെരുന്നാൾ... എന്നിങ്ങനെ വ്യത്യസ്ത സാംസ്കാരിക ആഘോഷങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. കുട്ടികളുടെ അവധിക്കാല സമയം കൂടിയാണിത്. ഉത്സവങ്ങളും ആഘോഷങ്ങളും കണ്ടൊരു യാത്ര, കാഴ്ചകളുടെ വൈവിധ്യങ്ങളിലേക്കു യാത്രകൾ പ്ലാൻ ചെയ്യാൻ ഒരുങ്ങുകയാണോ. ദാ ഏപ്രിലിലെ ഫെസ്റ്റിവൽ കലണ്ടർ...
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു. കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, മൂന്നാർ, പൊന്മുടി, വയനാട്, കുമരകം, ആലപ്പുഴ, കൊല്ലം, കൊച്ചി, തിരുവനന്തപുരം, മലമ്പുഴ എന്നിവിടങ്ങളിലെ കെടിഡിസി റിസോർട്ടുകളിലും
അടിമാലി ∙ വിനോദസഞ്ചാരത്തിന് കുടുംബാംഗങ്ങൾക്കൊപ്പം മൂന്നാറിൽ എത്തിയ സംഘത്തിൽപ്പെട്ടയാൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി മെഹുൽ മധുസൂദനൻ റസാനിയ (47) ആണ് മരിച്ചത്. മൂന്നാർ സന്ദർശനത്തിനു ശേഷം അമ്പഴച്ചാൽ സ്റ്റാർ എമിറേറ്റ്സ് റിസോർട്ടിൽ ഭാര്യ ഡിംപിൾ, മാതാവ് എന്നിവരോടൊപ്പം ഇദ്ദേഹം ശനിയാഴ്ച രാത്രി മുറിയെടുത്തു താമസിച്ചു. ഇന്നലെ തേക്കടിക്കു പോകാനിരിക്കെയാണ് പുലർച്ചെ ഒന്നേകാലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മദേശം തുഞ്ചൻപറമ്പിലാണ്. അമൂല്യമായ കൃതികളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി, ഇഎംഎസ് നമ്പൂതിരിപ്പാട്,വി ടി ഭട്ടതിരിപ്പാട്,പൂന്താനം, ഇടശ്ശേരി ഗോവിന്ദൻ നായർ, വള്ളത്തോൾ, മോയിൻകുട്ടി വൈദ്യർ, വൈദ്യരത്നം പി എസ് വാര്യർ, കമല സുരയ്യ...എന്നീ പ്രതിഭകളുടെ ജന്മദേശവും മലപ്പുറം ജില്ലയിലാണ്.
മൂന്നാർ ∙ ഗതാഗതമന്ത്രിയെ വഴിയിൽ തടയാൻ ശ്രമിച്ച മൂന്നാറിലെ ഓട്ടോ, ജീപ്പ്, ടാക്സി ഡ്രൈവർമാർക്കെതിരെ മന്ത്രി ഗണേഷ്കുമാറിന്റെ തിരിച്ചടി. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ ടാക്സി വാഹനങ്ങളുടെയും രേഖകൾ പരിശോധിച്ചു ഹാജരാക്കാൻ മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഇറക്കിയ റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് ഉദ്ഘാടനം ചെയ്യാൻ മൂന്നാറിലെത്തിയതായിരുന്നു മന്ത്രി.
പുതിയ 74 ടൂറിസം കേന്ദ്രങ്ങൾ കൂടി എക്സൈസ് വകുപ്പു വിജ്ഞാപനം ചെയ്തതോടെ ഇവ ഉൾപ്പെടുന്ന മുഴുവൻ വില്ലേജുകളിലെയും ബാർ, ബീയർ പാർലർ പ്രവർത്തനസമയം 2 മണിക്കൂർ കൂടി നീളും. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. എന്നാൽ കൊച്ചി ഉൾപ്പെടെയുള്ള വലിയ നഗരങ്ങളെ ഒഴിവാക്കി ടൂറിസം കേന്ദ്രങ്ങളുടെ അതിർത്തി നിർണയിച്ചതോടെ, വിജ്ഞാപനത്തിലൂടെ നൈറ്റ് ടൂറിസത്തിനു കാര്യമായ പ്രയോജനം ലഭിക്കില്ല.
നിരന്നുകിടക്കുന്ന പുൽമേടുകൾ, നട്ടുച്ചയ്ക്കും തണുത്ത കാറ്റ്. വാഗമൺ യാത്രയിലെ പെർഫെക്ട് ഡീവിയേഷനായി തലനാട് പഞ്ചായത്തിലെ പട്ടിക്കാനം വ്യൂ പോയിൻ്റ്. കോട്ടയം ജില്ലയിലാണെങ്കിലും ഇടുക്കി ജില്ല വഴി വേണം എത്താൻ. അധികമാരും എത്താത്ത പ്രദേശം സുന്ദരമായ ഫ്രെയിമുകളാൽ സമ്പന്നം. കാഴ്ചകൾ അൺലിമിറ്റഡ് വിശാലമായ
എങ്ങനെയാണ് ഈ നഗരത്തിന് ആളുകളെ ആകർഷിക്കാതിരിക്കാൻ കഴിയുക. അതിന് ഒന്നല്ല ഒരുപാട് കാരണങ്ങളും ഉണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയും മാത്രമല്ല രുചികരമായ ഭക്ഷണവും ഇവിടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കോഴിക്കോട് നഗരം മാത്രമല്ല ജില്ലയുടെ ഓരോ മുക്കും മൂലയും ഒരു സഞ്ചാരിയെ കോഴിക്കോട്
സീതത്തോട് ∙ വനസൗന്ദര്യം ആസ്വദിച്ച് കാട്ടുപാതയിൽ കൂടി മണക്കയം–അള്ളുങ്കൽ വഴി കോട്ടമൺപാറ റൂട്ടിൽ യാത്രക്കാരുടെ തിരക്കേറുന്നു. ദിവസവും നൂറ് കണക്കിനു യാത്രക്കാരാണ് ഇതു വഴി സീതത്തോട്ടിലും കോട്ടമൺപാറയിലും ആങ്ങമൂഴിയിലും എത്തുന്നത്. കോന്നിയിൽ നിന്ന് ഇതു വഴി എത്തിയ കെഎസ്ആർടിസി ഉല്ലാസയാത്ര ബസിനു അള്ളുങ്കൽ
Results 1-10 of 484
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.