Activate your premium subscription today
കുളു മണാലി യാത്ര പോകുന്ന വിനോദ സഞ്ചാരികളും തീർഥാടകരുംസന്ദർശിക്കുന്നസ്ഥലമാണ്ഹിമാചൽ പ്രദേശിലെ മണാലിയിലുള്ളഅതിപുരാതനമായ ഹിഡിംബ ദേവീ ക്ഷേത്രം. ദേവതാരു വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളർന്നു നില്ക്കുന്ന വിശാലമായ വനപ്രദേശത്തിന്റെ നടുവിൽ ഒരു ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വനവാസ കാലത്ത്
ഷൂട്ടിങ്ങിന്റെ ഇടവേളകളിലും ചെറിയ യാത്രകൾ ഇഷ്ടപ്പടുന്നയാളാണ് സിമ്രാൻ. ഷോപ്പിങ് യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന് ഹൈദരാബാദിലെ ചാർമിനാറാണെന്നും സിമ്രാൻ പറയുന്നു: ‘‘തെരുവോര കച്ചവടക്കാരുടെ പോപ്പ്-അപ്പ് സ്റ്റാളുകളിലെ മനോഹരമായ വളകളും കൈകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്ത തുണികളും അവിടെനിന്നു വാങ്ങാൻ ഇഷ്ടപ്പെടുന്നു. പാനിപുരികളും ഇറാനി ചായയും ഒസ്മാനിയ ബിസ്കറ്റുകളും നിറഞ്ഞ ഹൈദരാബാദി ഭക്ഷണം ഏറെ പ്രിയം!’’കുടുംബത്തോടൊപ്പം ഡല്‍ഹിയിൽ താമസിക്കുന്ന നടി, ഒരാഴ്ച മുൻപ് മണാലിയിലേക്കു നടത്തിയ റോഡ് യാത്രയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഷിംല(ഹിമാചൽപ്രദേശ്)∙ ചണ്ഡീഗഡ്–മണാലി ദേശീയ പാതയിൽ റോഡിൽ വച്ച് വഴക്കുണ്ടാക്കിയ രണ്ടു ഡ്രൈവർമാർ ബിയാസ് നദിയിലേക്കു വീണു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നദിയില്‍ വീണവര്‍ക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡൽഹി ∙ ഓൺലൈൻ ഗൃഹോപകരണ വ്യാപാരികളായ പെപ്പർഫ്രൈയുടെ സഹസ്ഥാപകനും സിഇഒയുമായ അംബരീഷ് മൂർത്തി (51) മുംബൈ– ലഡാക്ക് ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച രാത്രി ലേയിൽ വച്ചായിരുന്നു മരണം. അതിനു മുൻപ് മണാലി–ലേ ദേശീയപാതയിൽ ബൈക്കിന്റെ ഗിയർ തകരാറിലായതിനെപ്പറ്റി അദ്ദേഹം ഇൻസ്റ്റഗ്രാമിൽ സന്ദേശമിട്ടിരുന്നു. ഡൽഹി കോളജ് ഓഫ് എൻജിനീയറിങ്, കൽക്കട്ട ഐഐഎം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ബിരുദപഠനകാലത്തുതന്നെ ട്യൂഷൻ സ്ഥാപനം തുടങ്ങി. കാഡ്ബറി, ഐസിഐസിഐ, ലെവി, ബ്രിട്ടാനിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷമാണ് ആശിഷ് ഷായുമായി ചേർന്ന് 2011 ൽ മുംബൈയിൽ പെപ്പർഫ്രൈ ആരംഭിച്ചത്. പെപ്പർഫ്രൈക്ക് ഇപ്പോൾ 500 ലേറെ നഗരങ്ങളിൽ വിതരണകേന്ദ്രങ്ങളും 50 കോടി യുഎസ് ഡോളർ (4100 കോടി രൂപയിലേറെ) ആസ്തിയുമുണ്ട്.
ഉത്തരാഘണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നാശംവിതച്ച് മഴ തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ മണാലിയിലുണ്ടായ കൊടുങ്കാറ്റിലും മിന്നൽപ്രളയത്തിലുംപ്പെട്ട് മലയാളികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് തിരിച്ചുവരാനാകാതെ ബുദ്ധിമുട്ടിയിരുന്നു
കൊച്ചി/ തൃശൂർ/ തിരുവനന്തപുരം ∙ ഹിമാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിൽ യുവ ഡോക്ടർമാരുടെ രണ്ടു സംഘങ്ങൾ കുടുങ്ങി. എറണാകുളം ഗവ മെഡിക്കൽ കോളജിൽ നിന്നു ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 ഡോക്ടർമാരും തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നു ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 ഡോക്ടർമാരുമാണു മണാലിയിൽ കുടുങ്ങിയത്. എറണാകുളം ഗവ. മെഡിക്കൽ കോളജിലെ 2017–22 ബാച്ച് എംബിബിഎസ് വിദ്യാർഥികളായിരുന്ന 17 പെൺകുട്ടികളും 10 ആൺകുട്ടികളുമടങ്ങുന്ന സംഘം 30നാണു മണാലിയിലേക്കു പോയത്. ഇന്നലെ രാവിലെയും സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങൾ വഴി ഇവരുമായി സംസാരിച്ചെങ്കിലും പിന്നീടു ബന്ധപ്പെടാനായില്ല. മണാലിയിലെ ഹദിംബ ദേവി ക്ഷേത്രത്തിനു സമീപമുള്ള നസോഗി വുഡ്സ്, എച്ച്പിഡബ്ല്യുഡി ഗെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണു ഡോക്ടർമാർ ഇപ്പോഴുള്ളതെന്നും എല്ലാവരും സുരക്ഷിതരാണെന്നും മണാലി കലക്ടർ അറിയിച്ചതായി എറണാകുളം കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.
താഴ്വാരങ്ങളില് നിന്നുള്ള മനുഷ്യരെ അമ്പരപ്പിക്കുന്ന പ്രകൃതി സൗന്ദര്യമുള്ള നിരവധി പ്രദേശങ്ങള്‍ ഹിമാചല്‍ പ്രദേശിലുണ്ട്. ചൂടുകാലത്തും അവധിക്കാലത്തുമെല്ലാം മഞ്ഞുമൂടിയ ഹിമാചലിലെ മലനിരകള്‍ ഒരുപാട് സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. എങ്കിലും ഷിംല, കുളു, മണാലി, സ്പിതി താഴ്വര എന്നിങ്ങനെയുള്ള വിരലിലെണ്ണാവുന്ന
ബാലതാരമായെത്തി, തെന്നിന്ത്യയുടെ മനംകവര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രന്. മലയാളത്തില്‍ കൂടാതെ, തമിഴിലും തെലുങ്കിലുമെല്ലാം ഒട്ടേറെ ചിത്രങ്ങളില്‍ അനിഖ അഭിനയിച്ചിട്ടുണ്ട്. 2013 ലും 2014 ലും മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ഈ ചെറിയ പ്രായത്തിനുള്ളില്‍ത്തന്നെ
ബോളിവുഡ് നടി സാറ അലി ഖാന് യാത്രാപ്രേമിയാണ്. ഇടയ്ക്കിടെ യാത്രകള്‍ പോകാറുള്ള സാറ അവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ മണാലിയില്‍ നിന്നുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാറ. മണാലിയിലെ മനോഹരമായ മലഞ്ചെരിവില്‍ നില്ക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ
ആരാധകര്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ച് നടന് വിജയ് ദേവരക്കൊണ്ട. മുന്‍പ് 'ദേവരസാന്ത' എന്ന പേരില്‍ മണാലി യാത്ര സമ്മാനമായി നല്‍കുമെന്ന് നടന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ ചെലവും ഉള്‍പ്പെടെ നൂറുപേര്‍ക്ക് മണാലിയിലേക്ക് വിനോദയാത്രക്കുള്ള അവസരം ലഭിക്കും. യാത്രയുടെ വിശദാംശങ്ങൾ നൽകുന്ന വിഡിയോ വിജയ്
Results 1-10 of 23