പുതിയ മെത്തകളുടെ ശ്രേണികൾ അവതരിപ്പിച്ച് പെപ്സ് ഇൻഡസ്ട്രീസ്

Mail This Article
കൊച്ചി ∙ പുതിയ മെത്തകളുടെ ശ്രേണികൾ കേരളത്തിൽ അവതരിപ്പിച്ച് പെപ്സ് ഇൻഡസ്ട്രീസ്. പെപ്സ് കംഫർട്ട്, പെപ്സ് സുപ്രീം, പെപ്സ് റെസ്റ്റോണിക് മെമ്മറി ഫോം എന്നിങ്ങനെ 3 ഉൽപന്നങ്ങളുടെ ശ്രേണിയാണ് വിപണിയിലെത്തിച്ചത്.
സ്ലീപ് ഹെൽത്ത് സംബന്ധിച്ച അവബോധം വർധിച്ച കാലത്ത്, പുത്തൻ സാങ്കേതിക വിദ്യയും പ്രകൃതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ചു നിർമിച്ച പുതിയ മെത്തകൾ സുഖം, സപ്പോർട്ട്, ഈട് എന്നീ ഘടകങ്ങൾ ഉറപ്പാക്കുന്നവയാണെന്നു പെപ്സ് ഇൻഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി.ശങ്കർ റാം പറഞ്ഞു.
‘സ്റ്റീലിന്റെ ഹൈ കാർബൺ, നോൺ ഓയിൽഡ് സ്റ്റീൽ വയർ ഉപയോഗിച്ചു നിർമിക്കുന്നതിനാൽ ഈട് കൂട്ടുകയും ഇടിവു കുറയ്ക്കുകയും ചെയ്യുന്ന മെത്തകളാണ് കംഫർട്ട് ശ്രേണിയിൽ. ഉറക്കത്തിനിടെയുള്ള ചലനങ്ങൾ ഉറക്കം നഷ്ടപ്പെടുത്താത്ത രീതിയിൽ പോക്കറ്റഡ് സ്പ്രിങ്ങുകൾ ഉപയോഗിച്ചാണ് സുപ്രീം ശ്രേണിയിലെ മെത്തകൾ നിർമിച്ചത്.
രണ്ടുതരം മെത്തകളാണ് റെസ്റ്റോണിക് മെമ്മറി ഫോം ശ്രേണിയിലുള്ളത്. കേരളത്തിൽ പെപ്സിന്റെ സാന്നിധ്യം 24 ഗ്രേറ്റ് സ്ലീപ് സ്റ്റോറുകളും 200 മൾട്ടി ബ്രാൻഡ് സ്റ്റോറുകളുമായി വ്യാപിപ്പിച്ചിട്ടുണ്ട്’– ശങ്കർ റാം പറഞ്ഞു. പുതിയ പെപ്സ് മെത്തകൾ സ്റ്റോറുകളിലും പെപ്സ് വെബ്‌സൈറ്റിലും (https://pepsindia.com) വാങ്ങാം.