ADVERTISEMENT

അച്ചപ്പം..കേരളത്തിലും തമിഴ്നാട്ടിൽ അച്ചുമുറുക്ക് എന്ന പേരിലും കിട്ടുന്ന ഈ കറുമുറു പലഹാരം ഒരു തവണയെങ്കിലും കഴിക്കാത്ത മലയാളികളുണ്ടാകുമോ? സംശയമാണ്. പലവിധ ആഘോഷങ്ങളുടെ ഭാഗമായും ചായക്കടകളിലും വീടുകളിലും വൈകുന്നേരം ചൂടുചായയുടെ കൂടെ കടിയായും  അച്ചപ്പം നീണ്ട നാളുകളായി നമ്മളെ സ്നേഹിച്ചു നമ്മോടൊപ്പം ജീവിക്കുന്നു. ഇനിയും ഇതു തുടരും. എന്നാൽ ഇപ്പോഴത്തെ സംഭവം ഇതൊന്നുമല്ല. രാജ്യാന്തര വേദിയിലും അച്ചപ്പം എൻട്രി നടത്തിക്കഴിഞ്ഞു എന്നതാണു പുതിയ വാർത്

 

ലോകത്തിലെ പ്രശസ്ത പാചക റിയാലിറ്റി മത്സര പരിപാടിയായ മാസ്റ്റർ ഷെഫ് ഓസ്ട്രേലിയയിൽ മത്സരാർഥിയായ ലിൻഡ ഡാൽറിംപിളാണു അച്ചപ്പമുണ്ടാക്കി ജഡ്ജസിനു വിളമ്പിയത്.നമ്മൾ കഴിക്കുന്ന പോലെയല്ല കേട്ടോ അവർ കഴിച്ചത്. ഇതിനൊപ്പം വാനില ഐസ്ക്രീമും മറ്റു ചില ഡെസേർട്ടുകളുമൊക്കെ ചേർത്ത് വളരെ വ്യത്യസ്തമായ രീതിയിലാണു ലിൻഡ അച്ചപ്പത്തെ മാറ്റിമറിച്ച് ഒരുക്കി ടേബിളിലെത്തിച്ചത്.ലോട്ടസ് ഫ്ലവർ പോണ്ട് എന്നായിരുന്നു ഈ വിഭവത്തിനു മാസ്റ്റർഷെഫിൽ നൽകിയ പേര്. അച്ചപ്പത്തിന്റെ ട്രേഡ്മാർക്കായ കറുമുറു ശബ്ദമുണ്ടാക്കി ചവച്ചുകൊണ്ട് ജഡ്ജസ് ലിൻഡയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.

 

എന്നാൽ സംഭവം വളരെ കേരളീയമാണെന്നു നമുക്ക് തോന്നുമെങ്കിലും അച്ചപ്പം പണ്ടുതന്നെ ഇന്റർനാഷനൽ റേഞ്ചുള്ള താരമായിരുന്നെന്നാണ് ഈ പലഹാരത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നത്. അച്ചപ്പത്തിന്റെ അതേ മാതൃകയിലുള്ള പലഹാരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടത്രേ. ഇംഗ്ലണ്ടിൽ റോസെറ്റ് കുക്കീസ്, മെക്സിക്കോയിൽ ബുണെലോസ്, സ്വീഡനിൽ സ്ട്രൂവ എന്നൊക്കെ ഇതറിയപ്പെടുന്നു. ഞെട്ടേണ്ട, സ്വീഡൻ എന്നു തന്നെയാണു പറഞ്ഞത്.

അച്ചപ്പത്തിന്റെ ഒറിജിനൽ സ്വദേശം ഏതാണെന്ന് ആർക്കുമറിയില്ല. സ്വീഡൻ, നോർവേ എന്നിങ്ങനെ സ്കാൻഡിനേവിയൻ രാജ്യങ്ങളിലെവിടെയെങ്കിലും ആകാമെന്നു പ്രശസ്ത ഭക്ഷണ നിരീക്ഷകർ കണക്കുകൂട്ടുന്നു. കേരളത്തിൽ ഗോതമ്പുമാവും, മുട്ടകളും പഞ്ചസാരയും തേങ്ങാപ്പാലുമൊക്കെ ചേർത്താണ് ഇതു തയാറാക്കുന്നത്. മറ്റു ദേശങ്ങളിൽ ഈ കൂട്ടുകളിൽ മാറ്റമുണ്ടാകാം.

 

ആന്ധ്രയിലെ ഗുലാബി പുവ്വുലു എന്ന പേരിലുള്ള പലഹാരവും അച്ചപ്പവുമായി അടുത്തസാമ്യമുണ്ട്. ശ്രീലങ്കയിൽ കൊക്കി എന്ന പേരിൽ അറിയപ്പെടുന്നതും അച്ചപ്പം തന്നെ. അടുത്ത തവണ അച്ചപ്പം കഴിക്കുമ്പോൾ ഇതെല്ലാമൊന്ന് ഓർക്കണം കേട്ടോ! ആളത്ര നിസ്സാരക്കാരനല്ല.

 

English summary: Achappam in Master Chef Australia

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com