ജലദീപം: ആലുവ നഗസഭ ഓഫിസ് അങ്കണത്തിൽ 15 വർഷമായി പ്രവർത്തനരഹിതമായി കിടന്നിരുന്ന ജലധാര അറ്റകുറ്റപ്പണികൾക്കു ശേഷം ഇന്നലെ രാത്രി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചപ്പോൾ. ഇന്നു വൈകിട്ട് 5നാണ് ഔദ്യോഗിക ഉദ്ഘാടനം. ചിത്രം: മനോരമ
Mail This Article
×
ADVERTISEMENT
ആലുവ∙ നഗരസഭ ഓഫിസ് അങ്കണത്തിൽ 15 വർഷം പ്രവർത്തനരഹിതമായി കിടന്ന വർണജലധാര യന്ത്രത്തിനു സ്വാതന്ത്ര്യ ദിനത്തിൽ ശാപമോക്ഷം. ഇന്നു വൈകിട്ട് 5നു ബെന്നി ബഹനാൻ എംപി സ്വിച്ച്ഓൺ നിർവഹിക്കും. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയാകും. 47 വർഷം മുൻപു നഗരസഭ ഓഫിസ് മന്ദിരത്തിനൊപ്പം സ്ഥാപിച്ചതാണു ജലധാര. ആലുവയെ നഗരസഭയായി ഉയർത്തിയിട്ട് അടുത്ത മാസം 100 വർഷം തികയും.
ശതാബ്ദി ആഘോഷത്തിനു മുന്നോടിയായി ഓഫിസ് പരിസരം മോടി കൂട്ടുന്നതിന്റെ ഭാഗമായാണു ജലധാര പുനരുദ്ധരിച്ചതെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ പറഞ്ഞു. 15 ലക്ഷം രൂപ ചെലവായി. 7 ലക്ഷം രൂപ നഗരസഭയും 8 ലക്ഷം രൂപ സിഎംആർഎൽ കമ്പനിയും വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.