ADVERTISEMENT

ആലുവ∙ ശക്തമായ വേലിയിറക്കത്തെത്തുടർന്നു തിങ്കളാഴ്ച രാത്രി പെരിയാറിൽ ജലനിരപ്പു സമുദ്ര നിരപ്പിനേക്കാളും 40 സെന്റിമീറ്റർ താഴ്ന്നു. ഒട്ടേറെ സ്ഥലങ്ങളിൽ മണൽത്തിട്ടകൾ തെളിഞ്ഞു. പുഴയിലേക്ക് ഉപ്പുവെള്ളം കയറാൻ തുടങ്ങിയതിനെത്തുടർന്നു പുലർച്ചെ അഞ്ചരയ്ക്കു പാതാളം, മഞ്ഞുമ്മൽ, പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജുകളുടെ ഷട്ടറുകൾ അടച്ചു. ഷട്ടറുകൾ അടച്ചിട്ടും പുഴയിൽ ജലനിരപ്പു കാര്യമായി ഉയർന്നില്ല. സമുദ്ര നിരപ്പിനേക്കാൾ 20 സെന്റിമീറ്റർ താഴെയാണ് ഇന്നലെ വൈകിട്ടു പുഴയിലെ ജലനിരപ്പ്. ഇതു തുടർന്നാൽ ജലശുദ്ധീകരണശാലയുടെ പ്രവർത്തനത്തെ ബാധിക്കും.

കനത്ത മഴ മൂലം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴാണു പെരിയാറിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ ഷട്ടറുകൾ തുറന്നത്. എന്നാൽ, അണക്കെട്ടുകളിൽ നിന്നും കിഴക്കൻ മലനിരകളിൽ നിന്നും പ്രതീക്ഷിച്ച വെള്ളം പുഴയിൽ എത്തിയില്ല. ഉണ്ടായിരുന്ന വെള്ളം ചോർന്നു പോകുകയും ചെയ്തു. ജലനിരപ്പു ക്രമാതീതമായി താഴ്ന്നതിനാൽ ആലുവയിൽ നിന്നു വിശാലകൊച്ചിയിലേക്കുള്ള പമ്പിങ് ഒരു മണിക്കൂർ നിർത്തി. ശുദ്ധജല ഉൽപാദനത്തിൽ 10 എംഎൽഡി കുറവുണ്ടായി. വെള്ളത്തിൽ ചെളിയുടെ അളവു 30 എൻടിയു വരെ ഉയർന്നെങ്കിലും പിന്നീടു 10 എൻടിയുവിലേക്കു താഴ്ന്നു.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com