കല്ലാർവാലി എസ്റ്റേറ്റിൽ മിന്നലേറ്റ് മരത്തിന് തീപിടിച്ചു– വിഡിയോ
![kalllarvaaly-estate-img മിന്നലിൽ തീപിടിച്ച കല്ലാർവാലി എസ്റ്റേറ്റിലെ കൂറ്റൻ മരം.](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2024/10/23/kalllarvaaly-estate-img.jpg?w=1120&h=583)
Mail This Article
അടിമാലി ∙ കല്ലാർ–മാങ്കുളം റോഡിൽ കുരിശുപാറയ്ക്ക് സമീപം കല്ലാർവാലി എസ്റ്റേറ്റിൽ കൂറ്റൻ മരത്തിന് മിന്നലേറ്റ് തീപിടിച്ചു. ഇന്നലെ വൈകിട്ട് മൂന്നേകാലോടെ ഉണ്ടായ തീപിടിത്തം രാത്രി വൈകിയും അണഞ്ഞിട്ടില്ല. അടിമാലിയിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി 2 മണിക്കൂറിലേറെ നേരം തീ അണയ്ക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
മഴയിലും ശക്തമായ ഇടിമിന്നലിലും മരത്തിന്റെ ചുവടു ഭാഗത്താണ് തീ കാണപ്പെട്ടത്. തുടർന്ന് 70 അടിയോളം ഉയരത്തിൽ രണ്ടിടങ്ങളിൽ തീ പടർന്നു. മരത്തിന്റെ ചുവടു മുതൽ പോടുള്ളതിനാൽ ഇതുവഴിയാണ് തീ മുകളിലേക്ക് എത്തിയതെന്നാണ് സേനയുടെ നിഗമനം.
പരമാവധി ശ്രമിച്ചെങ്കിലും പോടിലൂടെ വെള്ളം കയറ്റാൻ കഴിയാത്ത സാഹചര്യമാണ് തീ അണയ്ക്കാൻ തടസ്സമായതെന്ന് അസി. സ്റ്റേഷൻ ഓഫിസർ വി.എൻ.സുനിൽകുമാർ പറഞ്ഞു.