അതിഥിത്തൊഴിലാളികളെ നാട്ടിലേക്ക് നിർബന്ധിച്ചു തിരിച്ചയയ്ക്കരുത്

Mail This Article
കണ്ണൂർ ∙ കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലുള്ള അതിഥിത്തൊഴിലാളികളെ നിർബന്ധിച്ചു നാട്ടിലേക്ക് പറഞ്ഞയയ്ക്കുന്ന സ്ഥിതിയുണ്ടാവരുതെന്ന് എഡിഎം ഇ.പി.മേഴ്‌സിയുടെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിൽ തീരുമാനം. തൊഴിൽ മേഖല സജീവമായ സാഹചര്യത്തിൽ ഇവർക്കു തൊഴിൽ ലഭിക്കാൻ വഴിയൊരുങ്ങിയിട്ടുണ്ട്.
നേരത്തേ നാട്ടിലേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ച പലരും ഇപ്പോൾ വിമുഖത കാണിക്കുന്നുമുണ്ട്. ഇവർ കൂട്ടത്തോടെ മടങ്ങുന്നത് നാട്ടിലെ വ്യവസായ-തൊഴിൽ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, മേയർ സുമാ ബാലകൃഷ്ണൻ, സബ് കലക്ടർമാരായ ആസിഫ് കെ.യൂസഫ്, എസ് ഇലാക്യ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.