ADVERTISEMENT

ഏറ്റുമാനൂർ∙ ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുന്ന പുതുതലമുറയെ രക്ഷിക്കുക എന്ന ദൗത്യവുമായി ഏറ്റുമാനൂർ ശക്തി നഗർ റസിഡന്റ്സ് അസോസിയേഷൻ. ഡിജിറ്റൽ ലോകത്തു തളച്ചിടപ്പെട്ട സമൂഹത്തിന് കളികളിലൂടെയും വായനയിലൂടെയും മാനസികവും ശരീരികവുമായ ദൃഢത ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ആരംഭിക്കുന്ന ‘കളിച്ചു നേടാം ആരോഗ്യം’, ‘അക്ഷരവേദി’ എന്നീ പദ്ധതികൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കം കുറിക്കും. 

പദ്ധതികളുടെ ഭാഗമായി ഏറ്റുമാനൂർ ടെമ്പിൾ റോഡിലെ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ മന്ദിരത്തിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി സ്പോർട്സ് ആൻഡ് ഗെയിംസ്, യോഗ, ഡാൻസ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനത്തിന് സാഹചര്യം ഒരുക്കും. ഒപ്പം വായിച്ചു വളരാനും അറിവുകൾ പരസ്പരം പങ്കുവയ്ക്കാനും പ്രത്യേക വായനാമുറിയും സജ്ജീകരിക്കുന്നുണ്ട്. 

26ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ ‘കളിച്ചു നേടാം ആരോഗ്യം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഏറ്റുമാനൂർ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്.ബീന ‘അക്ഷരവേദി’ പദ്ധതി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ‘അക്ഷരകിറ്റ്’ വിതരണോദ്ഘാടനത്തിൽ പങ്കാളിയാകാം. വിവിധ മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് നഗരസഭാ കൗൺസിലർ രശ്മി ശ്യാം സമ്മാനങ്ങൾ വിതരണം ചെയ്യും. 

അസോസിയേഷൻ പ്രസിഡന്റ് ദിനേശ് ആർ. ഷേണായിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സെക്രട്ടറി ബി.സുനിൽകുമാർ പദ്ധതികൾ വിശദീകരിക്കും. ഡെക്കാത്തലൺ തെള്ളകം സ്റ്റോർ മാനേജർ അഖിൽ അപ്പൂസ്, കുട്ടികളുടെ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. പി.സവിദ, അസോസിയേഷൻ രക്ഷാധികാരി എം.എസ്.മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.വി.പ്രദീപ്കുമാർ, കമ്മിറ്റിയംഗം ജി.വിനോദ്കുമാർ എന്നിവർ പ്രസംഗിക്കും.

കായികവാസനകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആരോഗ്യസംരക്ഷണത്തിനുതകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി തുടർന്നും നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി തെള്ളകം ഡെക്കാത്തലണിന്റെ സഹകരണത്തോടെ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കും.

English Summary:

The Shakthi Nagar Residents Association in Ettumanoor is launching two initiatives to promote health and well-being through physical activities and reading. These programs, inaugurated on Republic Day, include sports, yoga, and a dedicated reading room.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com