കോട്ടയം ∙ ജില്ലയിൽ ഒരു ദിവസം ശരാശരി 4 ദമ്പതിമാർ വീതം വിവാഹമോചിതരാകുന്നു. ദിവസവും ശരാശരി 6 വിവാഹമോചന കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്നു. കുടുംബ ജീവിതത്തിൽ താളപ്പിഴകൾ കൂടുന്നു എന്നാണു ഏറ്റുമാനൂർ, പാലാ എന്നീ കുടുംബക്കോടതികളിൽനിന്നു പുറത്തു വരുന്ന, 2024ലെ കണക്കുകൾ. ജില്ലയിൽ 1565 ദമ്പതികൾ വേർപിരിഞ്ഞു. 2181 കേസുകൾ റജിസ്റ്റർ ചെയ്തു. ശാരീരികവും മാനസികവുമായ പീഡനം, ഭാര്യയുടെയോ ഭർത്താവിന്റെയോ വിവാഹേതര ബന്ധം, ലഹരി ഉപയോഗം, വിവാഹത്തിനു മുൻപു പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്നു തെളിയുക തുടങ്ങിയവയാണു വേർപിരിയലിന്റെ കാരണങ്ങൾ.
"ഒരുമിച്ചു പോകാൻ സാധിക്കുന്നില്ലെങ്കിൽ, യോജിപ്പിനുള്ള ശ്രമങ്ങൾ പൂർണമായും പരാജയപ്പെടുകയാണെങ്കിൽ പരസ്പര ബഹുമാനത്തോടെ വേർപിരിയാം. കുട്ടികളുടെയും വിവാഹമോചിതരുടെയും മാനസികാരോഗ്യവും സമാധാനപരവുമായ തുടർ ജീവിതവും ഉറപ്പാക്കണം. വിവാഹമോചനം മോശമാണെന്ന ചിന്താഗതിയിലും മാറ്റം വരണം."
പണം, സ്വർണം, വസ്തു എന്നിവ സംബന്ധിച്ച പരാതികൾ, കുട്ടികളുടെ സംരക്ഷണച്ചുമതല, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ച തർക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളിൽ ഭൂരിപക്ഷവും തീർപ്പാക്കി. ഏറ്റുമാനൂരിൽ തീർപ്പാക്കിയതിൽ ഏറ്റവും പഴക്കമുള്ള കേസ് 8 വർഷം മുൻപുള്ളതാണ്. ഇവിടെ 20 ദിവസത്തിനുള്ളിൽ പരിഹരിച്ച പരാതികളുമുണ്ട്. പാലായിൽ 18 ദിവസം കൊണ്ടും കേസ് തീർപ്പാക്കിയിട്ടുണ്ട്. 6 വർഷം മുൻപുള്ളതാണ് പാലായിൽ പരിഹരിച്ച പഴക്കമേറിയ കേസ്.
"കോടതിയെ സമീപിക്കുന്നവരിൽ 10% മാത്രമേ വീണ്ടും യോജിക്കുന്നുള്ളു. പരസ്പരം സമ്മതത്തോടെ വിവാഹമോചനത്തിനു സമീപിച്ചാൽ 6 മാസത്തെ കാത്തിരിപ്പു സമയം (കൂൾ ഓഫ് ടൈം) ഒഴിവായി കിട്ടും. പക്ഷേ, ഒരു വർഷത്തിലേറെയായി വേർപിരിഞ്ഞു ജീവിച്ചുവെന്നും ജീവനാംശം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ പരിഹരിച്ചുവെന്നും ദമ്പതികൾ ഉറപ്പാക്കണം."
Kottayam divorce rates are alarmingly high, with four couples divorcing daily. The increase in marital discord is reflected in the rising number of cases filed in the family courts of Ettumanoor and Pala.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.