കളിക്കളങ്ങൾ നാടിന് അനിവാര്യം: മന്ത്രി മുഹമ്മദ് റിയാസ്

Mail This Article
വടകര∙ മാറുന്ന കാലത്ത് കളിക്കളങ്ങൾ അനിവാര്യമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ശാരീരിക ക്ഷമതയ്ക്ക് മാത്രമല്ല മാനസിക കരുത്തിനും കളിക്കളങ്ങൾ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിമിത സാഹചര്യത്തിൽ പരിശീലനം നേടിയാണ് ഒരു കാലത്ത് കായിക താരങ്ങൾ വളർന്നു വന്നിട്ടുള്ളത്. ഇന്ന് മികച്ച പരിശീലനത്തിന് അവസരങ്ങൾ ലഭിക്കുമ്പോൾ അതു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. കെ.കെ.രമ എംഎൽഎ അധ്യക്ഷത വഹിച്ചു. കളിക്കളങ്ങൾ നഷ്ടപ്പെടുന്നതാണ് നാടിന്റെ ശാപമെന്ന് കെ.കെ.രമ എംഎൽഎ പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങൾ ഉയർന്നുവരുന്നത് അതിന് പരിഹാരമാകുമെന്നും അവർ പറഞ്ഞു. ഐപിഎം ട്രസ്റ്റ് ചെയർമാൻ നരേന്ദ്രൻ കൊടുവട്ടാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, പ്രതിപക്ഷ നേതാവ് വി.കെ.അസീസ്, വോളി താരം രാജ് വിനോദ്, വോളിബോൾ അസോസിയേഷൻ സെക്രട്ടറി സി.സത്യൻ, ജില്ലാ സെക്രട്ടറി കെ.കെ.മുസ്തഫ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എ.പി.പ്രജിത, സന്ധു പ്രേമൻ, കൗൺസിലർമാരായ പി.കെ.സതീശൻ, പി.പി.ലീബ, ടി.വി.ഹരിദാസൻ, കോച്ച് സേതുമാധവൻ, ഐപിഎം അക്കാദമി പിടിഎ പ്രസിഡന്റ് എം.മുരളി, ടി.പി.ഗോപാലൻ, ആർ.സത്യൻ, പുറന്തോടത്ത് സുകുമാരൻ, മഹാത്മ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.രതീശൻ, ഐപിഎം ട്രസ്റ്റ് സെക്രട്ടറി വി.എം.ഷീജിത്ത് എന്നിവർ പ്രസംഗിച്ചു.