ഗോതീശ്വരം തീരത്ത് ഡോൾഫിന്റെ ജഡം

Mail This Article
×
ബേപ്പൂർ ∙ ഗോതീശ്വരം കടൽത്തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു. മണക്കോട്ട് ക്ഷേത്രത്തിനു സമീപം വൈകിട്ടാണു ജഡം കണ്ടെത്തിയത്. കടലിൽ അപകടത്തിൽപെട്ടു ചത്ത ഡോൾഫിൻ തിരയിൽ ഒഴുകിയെത്തിയാണ് തീരത്ത് അടിഞ്ഞത്. 4 അടി നീളമുള്ള ജീവിയെ കാണാൻ നാട്ടുകാർ തടിച്ചുകൂടി. മാറാട് പൊലീസ് അറിയിച്ചതു പ്രകാരം വനംവകുപ്പ് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.വിജയകുമാർ എത്തി പരിശോധന നടത്തി. വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തി കടൽത്തീരത്തു മറവു ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.