പെട്രോൾ നൽകാൻ വൈകി; പമ്പ് ജീവനക്കാരനെ കാർ ഡ്രൈവർ മർദിച്ചു

Mail This Article
വടകര ∙ ഇന്ധനം നിറയ്ക്കാൻ താമസിച്ചെന്നു പറഞ്ഞ് പെ ട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ചു. ജെടി റോഡിലെ ടി.ടി.പെട്രോളിയം പമ്പിലെ ജീവനക്കാരൻ കാർത്തികപ്പള്ളി കൊയപ്പള്ളിത്താഴക്കുനി സജിലിനെ (32) ആ ണ് കാറിൽ വന്നയാൾ മർദിച്ചത്.കഴിഞ്ഞ ദിവസം രാവിലെ 11ന് ആയിരുന്നു സംഭവം. ഇയാൾ കാർ നിർത്തിയതിനു മുൻപിലായി കുറെ ബൈക്കുകൾ ഇന്ധനം നിറയ്ക്കാൻ കാത്തു നിൽപുണ്ടായിരുന്നു.
ഈ വാഹനങ്ങളിൽ ഇന്ധനം നൽകിയതിന്റെ പണം വാങ്ങിയ ശേഷം കാറിൽ നിറയ്ക്കാൻ ഒരുങ്ങുമ്പോൾ ഡോർ തുറന്നിറങ്ങി മർദിക്കുകയായിരുന്നു. സമീപത്തുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് അക്രമി പിൻവാങ്ങിയത്.ഹൃദ്രോഗിയായ സജിൽ വാൽവ് ഓപ്പറേഷൻ കഴിഞ്ഞയാളാണ്. സജിലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്യാമറ ദൃശ്യം പരിശോധിച്ചു.