ADVERTISEMENT

കോഴിക്കോട്∙ 69 വയസ്സ് പ്രായമുള്ള വനിതാ ഡോക്ടർ. എല്ലാ തിങ്കളാഴ്ചയും മുപ്പതിലധികം രോഗികളെ സൗജന്യമായി ചികിത്സിക്കും. ഇതിനായി 13 കിലോമീറ്റർ സ്വയം കാറോടിച്ചു വരും. കഴിഞ്ഞ 2 വർഷമായി ഡോ. പി.പി.ഗീതാകുമാരി യാത്ര ചെയ്യുന്നത് നന്മയുടെ വഴിയിലാണ്. വേങ്ങേരി അരാമയിൽ ഡോ. പി.പി.ഗീതാകുമാരി ആരോഗ്യവകുപ്പിലായിരുന്നു. 2011ൽ മെഡിക്കൽ ഓഫിസറായി പിരിഞ്ഞു. 4 പതിറ്റാണ്ടുകാലത്തെ ആതുരസേവന പരിചയമാണ് ഡോക്ടർക്കുള്ളത്. 

വെള്ളിപറമ്പിൽ ഡോ. പൽപു ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് കഴിഞ്ഞ 2 വർഷമായി ഡോ. ഗീതാകുമാരി സൗജന്യചികിത്സ നൽകുന്നത്. കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി മരുന്നും സൗജന്യമായി നൽകുന്നുണ്ട്. എല്ലാ തിങ്കളാഴ്ചയും മുപ്പതോളം രോഗികൾ കാത്തിരിക്കാറുണ്ട്. ‘‘ഞാൻ ഗവ. ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്. അവിടെ പാവങ്ങളാണ് ചികിത്സ തേടി വരാറുള്ളത്. അവരുമായുള്ള അടുപ്പം ജീവിതത്തിൽ മറക്കാനാവില്ല. ആ ബന്ധങ്ങളുടെ തുടർച്ചയാണ് ഇവിടെയുമുള്ളത്.’’ ഡോക്ടർ പറഞ്ഞു.

English Summary:

This heartwarming story highlights the selfless act of Dr. P.P. Geethakumari, a retired doctor in Kozhikode, Kerala, who dedicates her Mondays to providing free medical care and medicine to the underprivileged through the Dr. Palpu Charitable Trust.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com