ഫുട്ബോൾ ഫെസ്റ്റിവലിൽ ഇന്ന് മിന്നും താരങ്ങൾ

Mail This Article
മലപ്പുറം ∙ മലയാള മനോരമയുമായി ചേർന്ന് ഫുട്ബോൾ ക്രിയേറ്റീവ് സംഘടിപ്പിക്കുന്ന ‘ഫുട്ബോൾ ഫെസ്റ്റിവൽ 2023ന്’ ആഘോഷവർണം പകരാൻ ഇന്നു മൈതാനത്തിലെ മിന്നും താരങ്ങളെത്തുന്നു. കേരളത്തിന്റെ സ്വന്തം ‘മലബാറിയൻസ്’ ഗോകുലം എഫ്സി കേരളയുടെ അനസ് എടത്തൊടിക, കെ.സൗരവ്, അഖിൽ പ്രവീൺ, നിലി എന്നിവർ ഇന്ന് ഫുട്ബോൾ ആരാധകരുമായി സംവദിക്കും. വൈകിട്ട് 5 മുതൽ പൊരുന്നമ്മൽ നാറാണത്തെ ‘മാറക്കന’ ടർഫിലാണ് പരിപാടി. ചടങ്ങിനു മാറ്റുകൂട്ടാൻ ഗോകുലം എഫ്സിയുടെ ആരാധക കൂട്ടായ്മയായ ബറ്റാലിയൻസിലെ അംഗങ്ങളുമെത്തും. കാണികൾക്ക് പ്രവേശനം സൗജന്യം
താരങ്ങളുമായി സംവദിക്കുന്നതിനൊപ്പം വിലപ്പെട്ട സമ്മാനങ്ങൾ സ്വന്തമാക്കാനും കാണികൾക്ക് അവസരമുണ്ടാകും. ഗോകുലം കേരള എഫ്സിയുടെ മത്സരങ്ങൾക്കുള്ള സൗജന്യ ടിക്കറ്റ്, താരങ്ങൾ ഒപ്പുവച്ച ജഴ്സി എന്നിവ സമ്മാനമായി ലഭിക്കും. താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങാനും ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ടാകും. സാംസ്കാരിക പരിപാടികളും ഫൺ ഗെയിമുകളും കൂടി ചേരുമ്പോൾ മാറക്കനയിൽ ഫുട്ബോൾ ഉത്സവം അരങ്ങുതകർക്കും.
വരൂ, ടെന്റിലിരുന്ന് പ്രീമിയർ ലീഗ് കാണാം
ബിഗ് സ്ക്രീനിൽ പ്രീമിയർ ലീഗ് മത്സരം. ഗ്യാലറിയിലെന്ന പോലെ ഇരുന്ന് ആസ്വദിക്കാൻ ടെന്റുകൾ. അങ്ങനെയൊരു ഫുട്ബോൾ രാത്രി അനുഭവിച്ചാലോ? ഫുട്ബോൾ ഫെസ്റ്റിവലിൽ നാളെ ആരാധകരെ കാത്തിരിക്കുന്നത് അപൂർവമായൊരു അനുഭവമാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നാളെ വൈകിട്ട് 6ന് നടക്കുന്ന ലിവർപൂൾ– മാഞ്ചസ്റ്റർ സിറ്റി മത്സരം മാറക്കാനയിലിരുന്ന് ബിഗ് സ്ക്രീനിൽ കാണാം. ഇതിനായി പ്രത്യേക ടെന്റുകൾ ഒരുക്കുന്നുണ്ട്.
കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഒപ്പമിരുന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് ഇത് ഒരുക്കുന്നത്. മത്സരത്തിനും ശേഷം ഒട്ടേറെ കലാപരിപാടികളുമുണ്ടാകും. ഇതിനായി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. മലപ്പുറത്തെ ഫുട്ബോൾ പ്രേമത്തെ വിനോദസഞ്ചാരമാക്കി മാറ്റുന്ന പരിപാടികളുടെ തുടക്കമാണിതെന്ന് സംഘാടകനായ ഷബീബ് പറഞ്ഞു.
ഫ്രീസ്റ്റൈൽ ഉത്സവം 3ന്
കാണികൾക്ക് വിരുന്നൊരുക്കി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫ്രീസ്റ്റൈൽ മീറ്റ് അടുത്ത മാസം 3ന് മാറക്കനയിൽ നടക്കും.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 ഫ്രീസ്റ്റൈൽ കലാകാരന്മാർ പങ്കെടുക്കും.
ഫുട്ബോൾ ഫെസ്റ്റിവലുമായി
ബന്ധപ്പെട്ട വിവരങ്ങൾക്ക് 8075425076