മൂന്നുദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് അധികൃതരുടെ ഉറപ്പ്
പയ്യനാട് ഹോമിയോ ആശുപത്രിയിൽ ബയോ മെഡിക്കൽ മാലിന്യം കൂട്ടിയിട്ടതിനെച്ചൊല്ലിയുണ്ടായ
പ്രതിഷേധത്തെത്തുടർന്ന് നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സമരക്കാരും ആശുപത്രി
സൂപ്രണ്ടുമായി ചർച്ച നടത്തുന്നു .
Mail This Article
×
ADVERTISEMENT
പയ്യനാട് ∙ ഗവ. ഹോമിയോ ആശുപത്രിയിൽ ബയോ മാലിന്യം കെട്ടിക്കിടക്കുന്നതായി പരാതി. നഗരസഭയുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആശുപത്രി സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു.ഇത്തരത്തിലുള്ള മാലിന്യം 48 മണിക്കൂറിനകം നശിപ്പിക്കണമെന്ന വ്യവസ്ഥ ആശുപത്രിയിൽ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചു. ആശുപത്രി സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ 3 ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് സമരക്കാർക്ക് ഉറപ്പ് നൽകി. നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി.ലോക്കൽ സെക്രട്ടറി വി.പി.അസ്കർ ഉദ്ഘാടനം ചെയ്തു. മുജീബ് കുരിക്കൾ, പി.പി.സജിത്ത്, സി.മുഹമ്മദ് ഫായിസ്, എം.പി.ഫൈസൽ, ഹാറൂൺ അഷ്റഫ്, ടി.ജയപ്രകാശ്, അബ്ദുൽ കരീം, ഷാനവാസ്, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
English Summary:
Payyanad Homoeo Hospital, biomedical waste, Kerala, CPM, protest, municipal health officials, waste management, government hospital, environmental pollution
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.