റോഡരികിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് ചോർച്ച അടച്ച് ടാറിങ് നടത്താതെ മണ്ണ് കൂട്ടിയിട്ടിരിക്കുന്നു
പോർക്കുളം കമ്പിപ്പാലത്തിന് സമീപം പൊട്ടിയ ശുദ്ധജല പദ്ധതിയുടെ പൈപ്പ് അറ്റകുറ്റപ്പണി ചെയ്ത ഭാഗത്ത് റോഡിൽ ടാറിങ് നടത്താത്ത നിലയിൽ.
Mail This Article
×
ADVERTISEMENT
പോർക്കുളം ∙ സംസ്ഥാന പാതയിൽ കമ്പിപ്പാലത്ത് പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി ചെയ്ത ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. റോഡരികിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് കുഴിയെടുത്ത് ചോർച്ച അടച്ചിരുന്നു. എന്നാൽ ഈ ഭാഗത്ത് ടാറിങ് നടത്താതെ മണ്ണ് കൂട്ടിയിടുക മാത്രമാണ് ചെയ്തത്. ഇതോടെ വാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ അപകടത്തിൽപെടുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇരുചക്ര വാഹനത്തിലെത്തിയ യാത്രക്കാർ ഈ ഭാഗത്ത് തെന്നി വീണ് പരുക്കേറ്റിരുന്നു. റോഡിനേക്കാൾ നിരപ്പ് കുറഞ്ഞ ഭാഗത്തേക്ക് വാഹനങ്ങൾ തെന്നി വീണാണ് അപകടങ്ങൾ ഉണ്ടാകുന്നത്. അപകടങ്ങൾ പതിവായിട്ടും ഈ ഭാഗത്ത് അപകട സൂചന ബോർഡ് പോലും സ്ഥാപിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
English Summary:
Porkulam road accidents plague a recently repaired section of a burst pipe. The inadequate road repair, lacking tar and warning signs, poses a significant danger to motorists, especially at night.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.