കേന്ദ്രത്തിന്റെ ഉന്നതവിദ്യാഭ്യാസ സർവേ കേരളത്തിലും

Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേയ്ക്കു കേരളത്തിലും തുടക്കം കുറിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വിവരശേഖരണമാണ് ലക്ഷ്യം.
മുന്നോടിയായി സർവകലാശാലകളിലെയും കോളജുകളിലെയും നോഡൽ ഓഫിസർമാർക്കുള്ള പരിശീലന പരിപാടി നടന്നു. കേന്ദ്രത്തിൽനിന്നെത്തിയ ഉദ്യോഗസ്ഥർ ഇവർക്കു ക്ലാസ് എടുത്തു.
ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് സർവേയുടെ കേരളത്തിലെ ചുമതല വഹിക്കുന്നത്. കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി , കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.