കണ്ണൂരിൽ കൗതുകമായി പശുവിന്റെ ഇരട്ട പ്രസവം; താരമായി കിടാവുകൾ

Mail This Article
കണ്ണൂർ വയത്തൂരിൽ പശു ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് കൗതുകമായി. അപൂർവമായി മാത്രമെ പശു ഇരട്ട പ്രസവിക്കാറുള്ളൂ എന്നതാണ് കൗതുകത്തിനു കാരണം.
ഉളിക്കൽ പഞ്ചായത്തിലെ വയത്തൂരിൽ എച്ച്.എഫ് ഇനത്തിൽ പെട്ട പശുവാണ് ഇരട്ട കിടാവുകൾക്ക് ജൻമം നൽകിയത്. ക്ഷീരകർക്ഷകനായ തൈപ്പറമ്പിൽ സജി ജോണിൻ്റെ പശുവാണ് കഴിഞ്ഞ ദിവസം ഇരട്ടക്കുട്ടികളുടെ അമ്മയായത്. ആദ്യത്തെ കിടാവിനെ പ്രസവിച്ച ശേഷം പരിചരിക്കുന്നതിനിടയിൽ, കുറച്ചു സമയത്തിന് ശേഷം രണ്ടാമത്തെ പ്രസവം നടന്നു. രണ്ടു പെൺകിടാവുകളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് സജി ജോണും കുടുബവും.
വർഷങ്ങളായി സജി ജോൺ പശുക്കളെ വളർത്തുന്നുണ്ട്. പശുവിനെയും കിടാവുകളെയും ഡോക്ടർ എത്തി പരിശോധിച്ചു. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് പറഞ്ഞു.
English Summary: Cow gives birth to Twin Calves