ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ ജേവാറിലെ പുതിയ വിമാനത്താവളത്തിൽ 8 റൺവേകൾക്കു ശുപാർശ. 2024 ൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതു ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളം. ആദ്യം ശുപാർശ ചെയ്തിരുന്ന 6 റൺവേ, എട്ടായി വർധിപ്പിക്കാനുള്ള നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന്റെ (എൻഐഎഎൽ) ശുപാർശയ്ക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നൽകി. 

വിശദമായ പദ്ധതി രൂപരേഖ സമർപ്പിച്ച ശേഷം അന്തിമ അനുമതി നൽകും. സ്ഥലമെടുപ്പ് ഇതിനു ശേഷമാകും ആരംഭിക്കുക. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ ഇരട്ടി വലുപ്പമുള്ള  ജേവാർ വിമാനത്താവളത്തിനായി മൊത്തം 5,000 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുക. നിലവിൽ ലോകത്ത് 8 റൺവേ ഉപയോഗിക്കുന്നതു ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തിൽ മാത്രം. 

ഡൽഹി വിമാനത്താവളത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ജേവാറിൽ 20,000 കോടി മുതൽമുടക്കിലാണു പുതിയ വിമാനത്താവളം നിർമിക്കുന്നത്. 2022 ൽ 2 റൺവേയുമായാണു പ്രവർത്തനം ആരംഭിക്കുക. യമുന അതിവേഗ പാതയോടു ചേർന്നുള്ള സ്ഥലങ്ങളാകും ഏറ്റെടുക്കുക.  

ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കൽ അസാധ്യമായതോടെയാണു ജേവാറിലെ വിമാനത്താവളത്തിൽ കൂടുതൽ വികസനം പരിഗണിക്കുന്നത്. 2066 ഹെക്ടർ സ്ഥലത്താണു ഡൽഹി വിമാനത്താവളം. നിലവിൽ 7 കോടി യാത്രക്കാരുള്ള ഡൽഹി വിമാനത്താവളത്തിൽ 2025 ൽ അത് ഇരട്ടിയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com