ADVERTISEMENT

ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി യുവ നടൻ റോഷൻ മാത്യു. കൊച്ചി ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് റോഷൻ പുതിയ വാഹനം വാങ്ങിയത്. കുറച്ചു കാലത്തെ സ്വപ്നമാണ് ഈ വാഹനത്തിലൂടെ സാക്ഷാത്കരിച്ചത്. വാഹനം ഓടിക്കാൻ ഇഷ്ടമാണ്,  ആറു സിലിണ്ടർ കാർ ഓടിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും ഇവിഎം പുറത്തുവിട്ട വിഡിയോയിൽ റോഷൻ പറയുന്നു.

 

ബിഎംഡബ്ല്യു 3 സീരിസിന്റെ ഏറ്റവും കരുത്തൻ മോഡൽ എം 340 ഐ ജാഹർ എം എഡിഷനാണ് റോഷന്റെ പുതിയ കാർ. മൂന്നു ലീറ്റർ ആറു സിലിണ്ടർ െപട്രോൾ എൻജിനാണ് വാഹനത്തിന്. 387 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 4.4 സെക്കൻഡ് മാത്രം മതി. ഏകദേശം 68.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

 

English Summary: Roshan Mathew Bought BMW 3 Series

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com