ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ ലെസ്റ്ററിൽ മലയാളി ബാലിക മരിച്ചു. ചിങ്ങവനം സ്വദേശി ഒറ്റപ്ലാക്കൽ  വിനോദ് ജേക്കബിന്റെയും രാജിയുടെയും മകൾ ജൂലിയ വിനോദ് (13) ആണ് മരിച്ചത്. രോഗബാധിതയായിരുന്ന ജുലിയ ഏറെനാളായി ചികിൽസയിലായിരുന്നു. ഏതാനും വർഷം മുമ്പ് ഇറ്റലിയിലെ മിലാനിൽനിന്നും ബ്രിട്ടനിലേക്ക് എത്തിയതാണ് വിനോദും കുടുംബവും. ലെസ്റ്ററിൽ എത്തി വൈകാതെ തന്നെ മൂന്നാമത്തെ മകളായ ജൂലിയ രോഗിയായി. രണ്ടുവർഷമായി ലെസ്റ്റർ റോയൽ ഇൻഫാമറി ആശുപത്രിയിലെ ചികിൽസയിൽ ആയിരുന്നു. ആഴ്ചകളായി ജൂലിയ വീട്ടിൽതന്നെ ചികിൽസയിലും പരിചരണത്തിലുമായിരുന്നു. 

ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് രോഗനില വഷളായത്. തുടർന്ന് സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാളും ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരിയുമായ മോൺ. ജോർജ് ചേലയ്ക്കൽ വീട്ടിലെത്തി ജൂലിയയ്ക്ക് അന്ത്യകൂദാശ നൽകി.  രാത്രി രണ്ടരയോടെയായിരുന്നു മരണം. മൃതദേഹം ഫ്യൂണറൽ സർവീസുകാർ ഏറ്റെടുത്തു. സംസ്കാരം പിന്നീട്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഭവനസന്ദർശനം ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൌണിനു സമാനമായ സാഹചര്യമാണ് ലെസ്റ്ററിൽ നിലവിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com