കെഎംസിസി അയർലൻഡ് ഇഫ്‌താർ മീറ്റ് വർണാഭമായി

Mail This Article
ഡബ്ലിൻ ∙ കേരള മുസ്ലിം കൾച്ചറൽ സെന്‍റർ (KMCC ) ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു . ഡബ്ലിൻ പാമേസ്‌ടൗണിൽ നടന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 250 ൽ അധികം ആളുകൾ പങ്കെടുത്തു. വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങിയ ചടങ്ങിൽ ഫവാസ് മാടശ്ശേരി അധ്യക്ഷനായി, അർഷാദ് ടി.കെ. സ്വാഗതവും, അബ്ദുറഹിമാൻ പട്ടാമ്പി നന്ദിയും പറഞ്ഞു. ത്വയ്‌ബ ആമുഖ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്കുള്ള പ്രസംഗ മത്സരവും ഉണ്ടായിരുന്നു
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ലോക്കൽ കൗൺസിലർ ഷെയിൻ മൊയ്‌നിഹാൻ, സലിം (വേൾഡ് മലയാളി കൗൺസിൽ ) എം.എം. ലിങ്ക്വിൻസ്റ്റർ (ഐഓസി അയർലണ്ട്), വർഗീസ് ജോയ് (MNI ), രാജൻ ദേവസ്, രാജു കുന്നക്കാട്ട്( കേരള കോൺഗ്രസ്), സാൻജോ മുളവരിക്കൽ (ഓഐസിസി), കുരുവിള ജോർജ്, ഫമീർ ലിമെറിക്ക് തുടങ്ങിയവർ സംസാരിച്ചു. സിയാദ് റഹ്മാൻ, ഫാസ്‌ജെർ, ഷാഹിദ്, ഫുആദ്, ഷിയാസ്, അഫ്സൽ മൊയ്‌ദീൻ, ഹാഫിസ്, അൻസാസ്, ഷഫീഖ്, അൻവർ എന്നിസ് തുടങ്ങിയവർ നേതൃത്വം നൽകി.
(വാർത്ത ∙ റോണി കുരിശിങ്കൽ പറമ്പിൽ)