വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി തപാൽ
![saudi-post saudi-post](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2022/9/6/saudi-post.jpg?w=1120&h=583)
Mail This Article
ജിദ്ദ ∙ ഉപയോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ (ഷിപ്മെന്റുകൾ) എത്തിക്കുമെന്ന് അവകാശപ്പെട്ട് നടത്തുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് സൗദി തപാൽ വിഭാഗമായ സൗദി പോസ്റ്റ് (എസ്‌പിഎൽ) മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ തങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച് ഷിപ്പ്‌മെന്റുകൾ എത്തിക്കാമെന്ന് പറഞ്ഞ് പണം പിരിക്കുന്നുണ്ടെന്ന് എസ്പിഎൽ പറഞ്ഞു. ഈ വ്യാജ സന്ദേശങ്ങള്‍ കമ്പനിയെ പ്രതിനിധീകരിക്കുന്നതല്ല.
ഈ വിഷയത്തിൽ സംഭവിക്കുന്ന ഏതൊരു മോഷണത്തിനും എസ് പി എൽ അതിന്റെ ഉത്തരവാദിത്തം ഏറ്റടുക്കില്ലെന്നും വ്യക്തമാക്കി. ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിൽ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സൗദി പോസ്റ്റ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.