സൗദിയിൽ പാൽ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ച് കമ്പനികൾ

Mail This Article
റിയാദ്∙ മുന്നറിയിപ്പില്ലാതെ സൗദിയിൽ പാൽ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചു കമ്പനികൾ. നിർമാണ ചെലവ്, കാലിത്തീറ്റ, ഗതാഗതം എന്നിവയിലെ വർധനയാണു വില വർധിപ്പിക്കാൻ കാരണമെന്ന് അൽ മറായി ഡയറി കമ്പനി വെളിപ്പെടുത്തി.
പാൽ കമ്പനികളുടെ മറ്റ് ഉൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ഉൽപ്പാദനച്ചിലവും തീറ്റവിലയും ഷിപ്പിങ് ചെലവും കഴിഞ്ഞ ഏതാനും മാസങ്ങളായി ഗണ്യമായി വർധിച്ചു. ഈ യാഥാർഥ്യം ഈ വില വർധനയുടെ ചെലവ് ഭാഗികമായി നികത്താൻ തിരഞ്ഞെടുത്ത ഏതാനും പാലുൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കോർപ്പറേഷനെ നിർബന്ധിതരാക്കിയതായി കമ്പനി പ്രതികരിച്ചു.
English Summary : The price of milk products increased in Saudi Arabia without warning