ഖത്തർ– ബഹ്റൈൻ പാലം പദ്ധതി നിർമാണം ഉടൻ തുടങ്ങാൻ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർക്ക് നിർദേശം.
Mail This Article
×
ADVERTISEMENT
മനാമ ∙ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി.
എല്ലാ മേഖലയിലും ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുന്നതിനൊപ്പം പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയായി. ഖത്തർ– ബഹ്റൈൻ പാലം പദ്ധതി നിർമാണം ഉടൻ തുടങ്ങാനും ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യവും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.