മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയിൽ അപകടത്തിൽ മരിച്ചു
![malappuram-native-died-in-an-accident-in-jeddah-najmuddin malappuram-native-died-in-an-accident-in-jeddah-najmuddin](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/4/16/najmuddeen.jpg?w=1120&h=583)
Mail This Article
മലപ്പുറം ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ സുഹൃത്തുക്കൾക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് താമസസ്ഥലത്തേക്ക് മടങ്ങാനിരുന്ന കൂട്ടിലങ്ങാടി സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ദീൻ (46) ആണു മരിച്ചത്.
സൗദിയിലെ അൽബഹയിൽ നഖ്‌ൽ ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നജ്മുദ്ദീൻ ജിദ്ദയിലെ സുഹൃത്തുക്കളും ബന്ധുക്കൾക്കും ഒപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയതായിരുന്നു. കഴിഞ്ഞ 12ന് രാത്രിയോടെ അൽബഹയിലേക്ക് തിരിച്ചുപോകാനായി റോഡ് കുറുകെ കടക്കവേ വാഹനം ഇടിച്ചായിരുന്നു മരണം. 14ന് ആണ് മരണവിവരം അറിയുന്നത്. 18 വർഷമായി പ്രവാസിയായ നജ്മുദ്ദീൻ ഒരു വർഷം മുൻപാണു നാട്ടിൽ വന്നു പോയത്. പള്ളിപ്പുറത്തെ പരേതരായ ചേരിയിൽ കുഞ്ഞിമുഹമ്മദിന്റെയും (റിട്ട. എസ്ഐ) ആമിനയുടെയും മകനാണ്.
ഭാര്യ: ചെകിടപ്പുറത്ത് സീനത്ത് (മീനാർകുഴി), മക്കൾ: ഹനാൻ, ഹെന്ന. സഹോദരങ്ങൾ: അക്ബർ, മുഹമ്മദ്റാഫി (ഇരുവരും സൗദി), മുംതാസ്, നുസ്രത്ത് ബീഗം, നുസൈബത്ത്.