ADVERTISEMENT

ഖോർഫക്കാൻ (യുഎഇ) ∙ പ്രാദേശിക മാമ്പഴത്തിന്റെ രുചിവൈവിധ്യവുമായി നടത്തിയ മൂന്നാമത് മാമ്പഴോത്സവത്തിന് ഖോർഫക്കാനിൽ സമാപനം. 3 ദിവസം നീണ്ട ഉത്സവത്തിൽ പതിനായിരത്തിലേറെ പേർ യുഎഇയുടെ മാങ്ങ രുചിച്ചറിയാൻ എത്തിയിരുന്നു. 30 കർഷകരും വിവിധ കമ്പനികളും പങ്കെടുത്ത മാംഗൊ ഫെസ്റ്റിവലിൽ 150ലേറെ ഇനം മാമ്പഴം പ്രദർശിപ്പിച്ചിരുന്നു. പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുമാണ് ഉത്സവം സംഘടിപ്പിച്ചതെന്ന് ഖോർഫക്കാൻ നഗരസഭ അധ്യക്ഷൻ ഡോ. റാഷിദ് ഖമീസ് അൽ നഖ്ബി പറഞ്ഞു. 

നൂതന സാങ്കേതിക വിദ്യയിലൂടെ മാമ്പഴ ഉൽപാദനം വർധിപ്പിക്കുന്നത് വിശദീകരിക്കുന്നതിന് വിദഗ്ധരെയും എത്തിച്ചിരുന്നു. പ്രദർശകരുടെയും ഇനങ്ങളുടെയും ഉൽപന്നങ്ങളുടെയും എണ്ണത്തിൽ മുൻവർഷത്തെക്കാൾ വർധനയുണ്ടായതും ഉത്സവത്തെ സമ്പന്നമാക്കി. മികച്ച ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നവർക്കായി മത്സരവും ഒരുക്കിയിരുന്നു. സ്വാദ്, ഭംഗി, അലങ്കരിക്കൽ എന്നിവയിലായിരുന്നു മത്സരം. യുഎഇയിൽ സ്വദേശികൾ ഉൽപാദിപ്പിക്കുന്ന മാമ്പഴം ഭംഗിയായി പാക്ക് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകുകയാണ് പതിവ്.  

ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ ഖോർഫക്കാൻ മുനിസിപ്പാലിറ്റിയാണ് മാമ്പഴോത്സവം സംഘടിപ്പിച്ചത്. ഒമാൻ, സൗദി എന്നിവിടങ്ങളിൽനിന്നുള്ളവരും മാമ്പഴോത്സവം കാണാൻ എത്തിയിരുന്നു.

English Summary:

Mango Festival 2024 concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com