‘യുഎഇ ഭരണാധികാരികൾക്ക് നന്ദി’; തിരുവോണ സമ്മാനമായി ഗായകൻ ജാസി ഗിഫ്റ്റിന് ഗോൾഡൻ വീസ

Mail This Article
ദുബായ്∙ തിരുവോണ സമ്മാനമായി ഗായകൻ ജാസി ഗിഫ്റ്റിന് യുഎഇ ഗോൾഡൻ വീസ. ഇതിനായി നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ സിഇഒയും ജാസി ഗിഫ്റ്റിന്റെ അടുത്ത സുഹൃത്തുമായ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി.
തനിക്ക് ലഭിച്ച ഗോൾഡൻ വീസ തിരുവോണ സമ്മാനമാണെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞ അദ്ദേഹം യുഎഇ ഭരണാധികാരികൾക്ക് നന്ദി പറഞ്ഞു. ദുബായിൽ മലയാളികളുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. ഫോർ ദ് പീപ്പിൾ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനത്തിലൂടെ മലയാള പിന്നണിഗാനരംഗത്ത് ആവേശം പകർന്നെത്തിയ അദ്ദേഹം പിന്നീട് തെലുങ്ക്, കന്നഡ, തമിഴ് സിനിമാ രംഗത്തും നിറസാന്നിധ്യമായി.