യുഎഇയിൽ നാളെ മുതൽ ഇന്ധന വില കൂടും

Mail This Article
അബുദാബി ∙ യുഎഇയിൽ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന് കഴിഞ്ഞ മാസത്തേക്കാൾ 12 മുതൽ 13 ഫിൽസ് വരെയാണ് വില വർധിച്ചത്. ഡീസൽ ലിറ്ററിന് 14 ഫിൽസും കൂടി. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.74 ദിർഹമായിരിക്കും നാളെ(ഫെബ്രുവരി 1) മുതലുള്ള വില. ഈ മാസം(ജനുവരി) ഇത് ലിറ്ററിന് 2.61 ആയിരുന്നു. സ്പെഷ്യൽ95 ലിറ്ററിന് 2.63 ദിർഹം.
ഈ മാസം ഇത് 2.50 മാത്രമാണ്. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.55 ദിർഹം നല്കണം. ഈ മാസം ഇത് 2.43 ദിർഹം. ഡീസലിനും വില കൂടിയിട്ടുണ്ട്. ലിറ്ററിന് ഈ മാസം 2.68 കൊടുക്കുന്നിടത്ത് നാളെ മുതൽ 2.82 ദിർഹം കൊടുക്കണം. ആഗോള വിലനിലവാരത്തിനനുസരിച്ചാണ് യുഎഇ 2015 മുതൽ എല്ലാ മാസാവസാനവും അടുത്ത മാസത്തെ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.