മുത്തലിബ് അല്നീഫസ് വിടവാങ്ങി; ഓർമയാകുന്നത് സൗദിയുടെ കരുത്തനായ നേതാവ്

Mail This Article
റിയാദ് ∙ സൗദി അറേബ്യയുടെ സഹമന്ത്രി മുത്തലിബ് അല്‍നഫീസ് (88) അന്തരിച്ചു.അറുപത് വർഷത്തിലേറെ കാലം രാജ്യത്തെ സേവിച്ചാണ് മുത്തലിബ് അൽ നഫീസ് വിടവാങ്ങുന്നത്. ഇന്ന് വൈകിട്ട് (വെള്ളിയാഴ്ച) റിയാദ് കിങ് ഖാലിദ് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മയ്യിത്ത് ഖബറടക്കുമെന്ന് റോയല്‍ കോര്‍ട്ട് പറഞ്ഞു.
1962 ല്‍ ഈജിപ്തിലെ കയ്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ മുത്തലിബ് തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിന് അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് പോയി. നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി.
1962ല്‍ മന്ത്രിസഭയില്‍ നിയമ ഉപദേഷ്ടാവായി തുടങ്ങിയ മുത്തലിബ് അൽ നഫീസ പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറലായി.
1995ല്‍ സഹമന്ത്രിയായും കാബിനറ്റ് അംഗമായും നിയമിതനായി. 1999 മുതല്‍ 2015 വരെ പെട്രോളിയം ആൻഡ് മിനറല്‍സ് അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറലും അംഗവുമായി. 2022 സെപ്റ്റംബറില്‍ സഹമന്ത്രിയായും കാബിനറ്റ് അംഗമായും വീണ്ടും നിയമിക്കപ്പെട്ടു. മരണം വരെ ഈ പദവിയില്‍ തുടര്‍ന്നു.