ADVERTISEMENT

ലാസ് വേഗസ്∙ മൂന്ന് കാസിനോ കവർച്ചകളിലായി ഏകദേശം 165,000 ഡോളർ മോഷ്ടിച്ചതിന് ലാസ് വേഗസിലെ പൊലീസ് ഉദ്യോഗസ്ഥന് 12 വർഷം തടവ് ശിക്ഷ.  ഓഫിസർ കാലേബ് റോജേഴ്‌സാണ് കേസിൽ ശിക്ഷക്കപ്പെട്ടത്. ഒരു കവർച്ചയിൽ ഓഫിസർ കാലേബ് സർവീസ് തോക്കും ഉപയോഗിച്ചിട്ടുണ്ടെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. 

2021 നവംബറിനും 2022 ഫെബ്രുവരിക്കും ഇടയിൽ റെഡ് റോക്ക് അലിയാന്റെ, റിയോ എന്നീ കാസിനോകളാണ്  35 കാരനായ പ്രതി കൊള്ളയടിച്ചത്. മോഷണം നടക്കുന്ന കാലത്ത് പ്രതി ലാസ് വേഗസ് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ അംഗമായിരുന്നു. മോഷണ സമയത്ത് പ്രതി കറുത്ത ലാറ്റക്സ് കയ്യുറകളും ഇരുണ്ട വസ്ത്രങ്ങളും മാസ്‌കും ധരിച്ചിരുന്നതായി പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു. മൂന്ന് മോഷണക്കേസുകളിലും തോക്ക് ചൂണ്ടിക്കാണിച്ചതിന് ഒരു കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചൊവ്വാഴ്ച കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. 

ലാസ് വേഗസ് റിവ്യൂ-ജേണൽ പറയുന്നതനുസരിച്ച്, ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാൻ പദ്ധതിയിടുന്നതായി  പ്രതിഭാഗം അഭിഭാഷകൻ റിച്ചാർഡ് പോക്കർ പറഞ്ഞു. 2021 നവംബർ 12 നാണ് ആദ്യത്തെ കവർച്ച നടന്നതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ട്രാഷ് ബാഗുകളുമായി റോജേഴ്‌സ് ഒരു പിക്കപ്പ് ട്രക്ക് ഓടിച്ച് പോകുന്നത് കണ്ട ദൃക്​സാക്ഷികളുണ്ട്. 

വെസ്റ്റേൺ ലാസ് വേഗസിലെ റെഡ് റോക്ക് കാസിനോ റിസോർട്ടിന് പുറത്ത് ട്രക്ക് പാർക്ക് ചെയ്തു. റോജേഴ്‌സ് നേരെ കാസിനോയുടെ കാഷ്യറുടെ സമീപത്തേക്ക് നടന്നു. ആയുധം ഒളിപ്പിച്ചതായി കാഷ്യറെ വിശ്വസിപ്പിക്കാൻ പോക്കറ്റിൽ കൈ വെച്ചുകൊണ്ട് അയാൾ പണം ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു. ഏകദേശം $73,810 ക്യാഷർ കൈമാറി, അതിൽ ഭൂരിഭാഗവും $20, $100 നോട്ടുകളായിരുന്നു. സമാന രീതിയിൽ പിന്നിടും കവർച്ചകൾ നടത്തിയത്. പ്രതിയുടെ അസാധാരണമായ നടത്തം ഉൾപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. 

English Summary:

US Police Officer Gets 12 Years In Prison For 3 Casino Heists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com