ഫ്ലോറിഡയിൽ രോഗിയുടെ ആക്രമണത്തിൽ മലയാളി നഴ്‌സിന് ഗുരുതര പരുക്ക്; കൊലപാതകശ്രമത്തിന് കേസെടുത്ത് പൊലീസ്

Mail This Article
ഫ്ലോറിഡ ∙ ഫ്ലോറിഡയിലെ ലോക്സഹാച്ചി ആസ്ഥാനമായുള്ള എച്ച്‌സിഎ ഫ്ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ മലയാളി നഴ്‌സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. സംഭവത്തിൽ സ്റ്റീഫൻ സ്കാൻറ്റിൽബറി എന്നയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. മലയാളി നഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഫെബ്രുവരി 18ന് ഫ്ലോറിഡയിലെ ആശുപത്രിയിൽ പ്രതിയെ പരിചരിക്കുന്നതിനിടെ ഇയാൾ കിടക്കയ്ക്ക് മുകളിൽ ചാടി നഴ്‌സിനെ ആക്രമിക്കുകയായിരുന്നു. നഴ്‌സിന്റെ മുഖത്തും കണ്ണുകളിലും ഗുരുതരമായി പരുക്കേറ്റു. ഗുരുതരാവസ്ഥയിലായ നഴ്സിനെ ചികിത്സയ്ക്കായി വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആക്രമണത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് സ്കാൻറ്റിൽബറിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. തുടർന്ന് കൊലപാതകശ്രമത്തിന് കേസെടുത്തതായി പാം ബീച്ച് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.