എന്തൊക്കെ ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ? ഇതാകാം കാരണം
Mail This Article
ആഹാരം കുറച്ചിട്ടും നല്ല ഭക്ഷണശീലങ്ങള്‍ പിന്തുര്‍ന്നിട്ടും ഭാരം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന് പരാതിപ്പെടുന്നവരെ കാണാം. ഇവിടെ പലപ്പോഴും വില്ലനായി വരുന്നത് നമ്മുടെ ശരീരത്തിലെ സമ്മര്‍ദ്ദ ഹോര്‍മോണുകളാണ്.
നമ്മുടെ സ്വയരക്ഷയ്ക്ക് വേണ്ടി ഓടാനോ പ്രതിരോധിക്കാനോ ആക്രമിക്കാനോ ഒക്കെ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണുകളാണ് സമ്മര്‍ദ്ദ ഹോര്‍മോണുകള്‍. എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഈ ഹോര്‍മോണുകള്‍ ഹൃദയമിടിപ്പും പേശികളിലേക്കും സുപ്രധാന അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹവും വര്‍ധിപ്പിക്കുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം പുറത്ത് വരേണ്ട ഈ ഹോര്‍മോണുകള്‍ നമ്മുടെ ജീവിതശൈലിയുടെ ഫലമായി നിരന്തരം ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഭാരവര്‍ധനവിലേക്ക് നയിക്കുന്നത്.
നിരന്തരം സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ ശരീരം പുറത്ത് വിടുന്നത് അമിതവണ്ണത്തിനും പ്രമേഹത്തിനുമെല്ലാം കാരണമാകാം. കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ്ദ ഹോര്‍മോണ്‍ ശരീരത്തിലെ ഇന്‍സുലിന്‍ തോത് മാസങ്ങളോളം ഉയര്‍ന്ന തോതില്‍ നിര്‍ത്തുന്നു. അമിത രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ശ്വാസംമുട്ടല്‍, വലിവ് പോലുള്ള പ്രശ്‌നങ്ങളും ഉയര്‍ന്ന കോര്‍ട്ടിസോള്‍ മൂലം ഉണ്ടാകാം.
ഭയം, ഉത്കണ്ഠ, വിഷാദം, പാനിക് അറ്റാക്ക് തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളും നിരന്തരമുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടാകാം. കഴുത്തിലും തോളിലും വരുന്ന വേദന മാനസികമായ സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്. കോര്‍ട്ടിസോള്‍ ശരീരത്തില്‍ നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകുമെന്നതിനാല്‍ പേശികളുടെ കരുത്തും പതിയെ കുറയുന്നത് അനുഭവപ്പെടാം.
ദിവസവും 20 മിനിട്ടെങ്കിലും നടക്കുന്നതും പ്രകൃതിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും, മെഡിറ്റേഷന്‍, യോഗ തുടങ്ങിയവ ശീലമാക്കുന്നതും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും രാത്രിയില്‍ ഉറങ്ങേണ്ടതും ജോലിക്കിടെ ഇടയ്ക്കിടെ വിശ്രമിക്കേണ്ടതുമാണ്. പുകവലി, മദ്യപാനം, പുകയില ഉപയോഗം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ദിവസവും കുറച്ച് സമയം ഇഷ്ടപ്പെട്ട വിനോദങ്ങള്‍ക്കായി മാറ്റി വയ്‌ക്കേണ്ടതാണ്. ദിവസവും ജേണലോ ഡയറിയോ എഴുതുന്നതും പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കുന്നതും സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. പ്രോട്ടീനും ഫൈബറും ഒക്കെ അടങ്ങിയ പോഷണസമൃദ്ധമായ ഭക്ഷണവും മാനസികാരോഗ്യത്തിന് ആവശ്യമാണ്. ദുഃഖങ്ങളും പ്രശ്‌നങ്ങളുമൊക്കെ വരുമ്പോള്‍ എല്ലാം മനസ്സില്‍ അടക്കാതെ ആരോടെങ്കിലുമൊക്കെ സംസാരിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ മനശാസ്ത്ര വിദഗ്ധന്റെ സഹായവും ഇതിനായി തേടാവുന്നതാണ്.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ