ക്ഷയരോഗ ബാക്ടീരിയയെ മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്ന ജീനുകളെ കണ്ടെത്തി
Mail This Article
പ്രതിരോധശക്തിയെയും മരുന്നുകളെയും വെട്ടിച്ച് ശരീരത്തിനുള്ളില്‍ ദീര്‍ഘകാലം ഒളിഞ്ഞിരിക്കാന്‍ ക്ഷയരോഗ ബാക്ടീരിയയായ മൈകോബാക്ടീരിയം ടൂബര്‍കുലോസിസിനെ സഹായിക്കുന്ന ജീനുകളെ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. ബംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ശാസ്‌ത്രജ്ഞരാണ് ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുന്ന ഈ നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയത്.
ഐഐഎസ്‌സിയിലെ മൈക്രോബയോളജി ആന്‍ഡ് സെല്‍ ബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. പഠനഫലം സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
ഐഎസ്‌സിഎസ്, എസ്‌യുഎഫ് ഒപെറോണ്‍ എന്നീ ജീനുകളാണ് മൈകോബാക്ടീരിയം ടൂബര്‍കുലോസിസിനെ ശരീരത്തില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്നതെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഈ ജീനുകളെ ലക്ഷ്യം വച്ചുള്ള ചികിത്സകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ക്ഷയരോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ആഗോള ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന ക്ഷയരോഗത്തെ പൂര്‍ണ്ണമായും തുടച്ച് നീക്കാന്‍ പുതിയ ചികിത്സ പദ്ധതികള്‍ക്ക് രൂപം നല്‍കാനും പഠനം സഹായകമാകുമെന്നാണ് പ്രതീക്ഷ.
തുടക്കക്കാർക്ക് വാംഅപ് യോഗാസനങ്ങൾ: വിഡിയോ