ADVERTISEMENT

നിങ്ങൾക്കു മാതളം ഇഷ്ടമാണോ? മാതളമെന്നും മാതളനാരങ്ങയെന്നും അനാർ എന്നുമെല്ലാം വിളിക്കുന്ന ഈ ഫലം അടിപൊളിയാണ്. കാരണം, മാതളം കൊണ്ടുള്ള ജ്യൂസ് കുടിച്ചാൽ ഒന്നും രണ്ടുമല്ല പത്ത് ഗുണങ്ങളാണ് ശരീരത്തിനു ലഭിക്കുക. എല്ലാ ദിവസവും ഏതെങ്കിലും പഴവർഗ്ഗങ്ങളോ അവയുടെ ജ്യൂസോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് അറിയാമല്ലോ. പലപ്പോഴും ഓറഞ്ച്, മുന്തിരി, പഴം, തണ്ണിമത്തൻ എന്നിവയാവും ഏറ്റവും കൂടുതൽ വാങ്ങുന്നതും കഴിക്കുന്നതും. എന്നാൽ മാതള ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങളറി‍ഞ്ഞാൽ ഇനി എന്നും ഇതുതന്നെയാവും നിങ്ങൾക്കു കുടിക്കാൻ താൽപര്യം. എന്തൊക്കെയാണ് ആ ഗുണങ്ങളെന്ന് അറിയാം.

1. ആന്റി ഓക്സി‍ഡന്റുകളാൽ സമ്പന്നം
സമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗം, കാൻസർ എന്നിവയിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്ന പഴവർഗ്ഗമാണ് മാതളം. ആന്റിഓക്സിഡന്റുകൾ ഉയർന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓക്സിഡേറ്റിവ് സ്ട്രെസ്സും കുറയ്ക്കുന്നു.

Photo credit :  New Africa / Shutterstock.com
Photo credit : New Africa / Shutterstock.com

2. ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചത്
ബ്ലഡ് പ്രഷർ കുറയ്ക്കാനും, കൊളസ്ട്രോൾ ലെവൽ മെച്ചപ്പെടുത്താനും, ശരീരത്തിലെ രക്തയോട്ടം കൂട്ടാനും മാതളജ്യൂസ് സഹായിക്കും. ഇത് ആരോഗ്യമുള്ള ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാരണമാണ്. 

3. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
സന്ധിവാതം, പ്രമേഹം കാൻസർ തുടങ്ങിയ രോഗങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന ശരീരത്തിന്റെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി – ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മാതളജ്യൂസിൽ ധാരാളമായി ഉണ്ട്.

4. ദഹനം സുഖമമാക്കും
വയറിളക്കം, മറ്റു ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് മാതളത്തിന്റെ ജ്യൂസ്. ആരോഗ്യകരമായ രീതിയിൽ ദഹനം നടത്താനും മലബന്ധം അകറ്റാനും കഴിയുന്ന ഡയറ്ററി ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്.

Photo : Bincy Lenin
Photo : Bincy Lenin

5. രോഗപ്രതിരോധ ശേഷി കൂട്ടും
വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശക്തി കൂട്ടാൻ മാതളനാരങ്ങയുടെ ജ്യൂസിനു കഴിയും. അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്താനും സാധിക്കും.  

6. കാൻസറിനെ പ്രതിരോധിക്കാം
എന്നും മാതള  ജ്യൂസ് കുടിക്കുന്നതിലൂടെ ചില കാൻസറുകളെ പ്രതിരോധിക്കാന്‍ കഴിയും. മാതളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവയുടെ വളർച്ചയെ തടയുമെന്നാണ് പഠനങ്ങൾ തെളിയിച്ചത്.

Image Credits : KOBRIN PHOTO / Shutterstock.com
Image Credits : KOBRIN PHOTO / Shutterstock.com

7. ആരോഗ്യമുള്ള ചർമം
ആന്റിഓക്സിഡൻസും വൈറ്റമിനുകളും ധാരാളമായി ഉള്ളതുകൊണ്ടുതന്നെ ചർമത്തെ നന്നായി സൂക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണം കുറയ്ക്കാനും ചർമത്തിന്റെ നിറം വർദ്ധിപ്പിക്കാനും യുവത്വം നിലനിർത്താനും മാതള ജ്യൂസ് ബെസ്റ്റ് ആണ്.

8. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും
ദിവസേന മാതളജ്യൂസ് കുടിക്കുന്നതിലൂടെ ഓർമ്മശക്തി വർദ്ധിക്കുകയും കാര്യങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യും. വാർദ്ധക്യത്തോടനുബന്ധിച്ച് ബാധിക്കുന്ന അലേ‍സേഹൈമേഴ്സ് എന്നീ ഓർമപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

9. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു
മാതളനാരങ്ങയുടെ ജ്യൂസ് ദിവസവും കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹമുള്ളവർക്കും, പ്രമേഹ രോഗ സാധ്യതയുള്ളവർക്കും ഇത് ഗുണം ചെയ്യും.

Representative image. Photo Credit:AndreyPopov/istockphoto.com
Representative image. Photo Credit:AndreyPopov/istockphoto.com

10. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കലോറി കുറഞ്ഞതും ഫൈബർ കൂടിയതുമായ മാതള ജ്യൂസ് ദിവസേന കുടിച്ചാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഫൈബറിന്റെ അളവ് കൂടുതലായതിനാൽ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുകയും അധിക ഭക്ഷണം കഴിക്കുന്നതിൽനിന്നും തടയുകയും ചെയ്യും.

ഇത്രയും ഗുണങ്ങളുള്ളതല്ലേ എന്നു കരുതി ഒരുപാട് മാതളജ്യൂസ് കുടിക്കാൻ നിൽക്കരുതേ. സ്വാഭാവിക പഞ്ചസാരയുടെ അളവ് താരതമ്യേന കൂടുതലായതിനാൽ മിതമായ അളവിൽ ജ്യൂസ് കുടിക്കാൻ ശ്രദ്ധിക്കണം. 

ഹെൽത്തി ഡ്രിങ്ക്: വിഡിയോ

English Summary:

Health Benefits of drinking Pomegranate Juice Regularly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com