വേനൽക്കാലത്തും ഫാൻ വേണ്ട, ഒറ്റ മരം മുറിച്ചിട്ടില്ല; ഈ വീട് മാസ്സാണ്!
Mail This Article
പരിസ്ഥിതി സൗഹൃദ വീടുകൾ നിർമിക്കുന്നതിൽ പ്രഗത്ഭനാണ് ബെംഗളൂരു സ്വദേശി അഭിജിത് പ്രിയൻ. ബില്‍ഡ് എ ഹോം എന്ന കമ്പനിയുടെ സിഇഒ കൂടിയാണ് ഇദ്ദേഹം.കാർബൺ ബഹിർഗമനം കുറച്ച് കോസ്റ്റ് എഫക്ടീവ് വീടുകൾ നിർമിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
അടുത്തിടെ മംഗലാപുരത്തു ഇവര്‍ നിര്‍മ്മിച്ച എക്കോഫ്രണ്ട്ലി വീട് വലിയ ശ്രദ്ധ നേടിയിരുന്നു. കടുത്ത ചൂട് അനുഭവപ്പെടുന്ന പ്രദേശമാണ് ഒരിടമാണ് മംഗലാപുരം. അവിടെ ഫാനും എസിയുമൊന്നും ഉപയോഗിക്കേണ്ടി വരാത്ത വണ്ണം ഒരു വീട് നിർമിക്കുക എന്ന വെല്ലുവിളിയാണ് അഭിജിത് മറികടന്നത്.
ഉർവി എന്നാണ് ഈ വീടിന്റെ പേര്. സിമന്റ് ഉപയോഗിക്കാതെ Porotherm ആണ് നിർമാണത്തിന് ഉപയോഗിച്ചത്. ഇത് നിര്‍മ്മാണഘട്ടത്തില്‍ വെള്ളം അധികം ആവശ്യം വരാതെയും സഹായിച്ചു. പഴയ വീടുകള്‍ പൊളിച്ചു കളയുമ്പോള്‍ വാങ്ങിച്ച തടി ഇവിടെ പുനരുപയോഗിച്ചു. വീടിന്റെ ഫർണിഷിങ്ങായി ഒരു മരം പോലും പുതുതായി മുറിക്കേണ്ടി വന്നില്ല.
ഹൈ പെര്‍ഫോര്‍മന്‍സ് ഗ്ലാസ് ആണ് വീടിന്റെ മേല്‍ക്കൂരയില്‍ ഉപയോഗിച്ചത്. ഇത് ആവശ്യത്തിനു പ്രകാശം വീട്ടിനുള്ളില്‍ നല്‍കി. മഴവെള്ളസംഭരണിയും കിണർ റീചാർജിങ്ങും ചെയ്തിട്ടുണ്ട്.
വീട്ടിലെ അണ്ടർഗ്രൗണ്ട് ടാങ്കിനു 50,000 ലിറ്റര്‍ സംഭരിക്കാന്‍ സാധിക്കും. ബാംബൂ ഉപയോഗിച്ച് ഫാള്‍സ് സീലിങ്, പഴയ സിഡികള്‍ കൊണ്ട് മ്യൂസിക് റൂമിന്റെ ഫ്ലോര്‍ എന്നിവയും ഇവിടെ ചെയ്തിട്ടുണ്ട്.
വേസ്റ്റ് ടൈല്‍ കൊണ്ടാണ് വീടിന്റെ ടെറസിലെ റൂഫിങ് ചെയ്തത്. സോളര്‍ വാട്ടര്‍ ഹീറ്റര്‍ കൊണ്ടാണ് വെള്ളം വീട്ടില്‍ ചൂടാക്കിയെടുക്കുക. മൊത്തം 57 ലക്ഷം രൂപയ്ക്കാണ് ഈ രണ്ടുനില എക്കോഫ്രണ്ട്ലി വീട് നിര്‍മ്മിച്ചിരിക്കുന്നത്.