ADVERTISEMENT

എരിഞ്ഞടങ്ങുവാനായിതാ ഡിസംബർ

കരിഞ്ഞ പ്രതീക്ഷതൻ സായന്തനത്തിൽ.

നിറമാർന്നൊരായിരം സ്വപ്നങ്ങളായിരുന്നില്ലേ

നടന്നുനീങ്ങുമീവത്സരം തന്നതും.

നിലാവിൻ തെളിമയാലേറെമോഹവും

നിറവേറ്റിത്തരാതെ നീ മടങ്ങീടുകയെന്നോ? 

കൈപ്പുറ്റൊട്ടേറെ ദിനരാത്രങ്ങളിൽ,

വിയർപ്പാറ്റിക്കരഞ്ഞേറെ പകലിലും.
 

നിലയ്ക്കാത്തനോവുകളായ് വന്ന് 

നിലയില്ലാക്കയത്തിൽ തള്ളിയും.

കുളിരുള്ള കാറ്റിലും വിങ്ങും

കൂരിരുൾ തിങ്ങുന്നു ഹൃത്തിൽ.

വരുമോയിനിയൊരു വത്സരം 

ഹർഷം വിതറിത്തലോടാൻ.

ജീവിതവിജയങ്ങൾ കൊയ്യാൻ

കൈപിടിച്ചീടുന്ന വർഷവും?
 

Content Summary: Malayalam Poem ' Puthuvalsaram ' written by Samad Madavoor

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com