ലാൽ ജോസ് ആണോ; ആശുപത്രി റെഡി

Mail This Article
സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ലാൽ ജോസ്. അദ്ദേഹം അഭിനയിച്ച സിനിമകളിലെ വേഷങ്ങള്‍ എടുത്തുനോക്കിയാൽ രസകരമായ പ്രത്യേകതയുണ്ട്. ആ കഥാപാത്രങ്ങൾ എപ്പോഴും ആശുപത്രിയിലായിരിക്കും. സൂപ്പർഹിറ്റ് ചിത്രങ്ങളായ ഓം ശാന്തി ഓശാനയിലും സൺഡേ ഹോളിഡേയിലും ലാൽജോസ് ആശുപത്രിയിലാണ്.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവച്ച രസകരമായ ട്രോൾ ആണ് പ്രേക്ഷകർക്കിടയിൽ ചർച്ച. കുമ്പളങ്ങി നൈറ്റ്സിലെ ഒരു രംഗമാണ് ഇതിനായി ലാൽ ജോസ് തിരഞ്ഞെടുത്തത്. കുമ്പളങ്ങിയിലെ ‘മുതലെടുക്കുകയാണോ സജി’ എന്ന പ്രശസ്തമായ ഡലയോഗ് പിറന്ന രംഗമാണ് ട്രോളില്‍ കാണാനാകുക.
ഗുരുവായ സംവിധായകൻ കമലിന്റെ ‘ഭൂമി ഗീതം’ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത എന്നാലും ശരത്ത് എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ചു. തമിഴ് ചിത്രം ജിപ്സിയാണ് ലാൽജോസ് അഭിനയിച്ച് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.