രായപ്പനായി വിജയ്‌യുടെ പ്രകടനം; ബിഗിലിലെ ആ രംഗം പുറത്ത്

Mail This Article
ഇളയ ദളപതി വിജയ് നായകനായ ബിഗിൽ ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. വിജയ് ഇരട്ടവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ വിജയങ്ങളിൽ ഒന്നു കൂടിയാണ് ബിഗിൽ.
രായപ്പൻ എന്ന അച്ഛനായും ആയും മകൻ മൈക്കിളായുമാണ് (ബിഗിൽ) വിജയ് ഈ ചിത്രത്തിൽ എത്തിയത്. അച്ഛൻ കഥാപാത്രം വളരെ കുറച്ചു രംഗങ്ങളിലേ ഉള്ളുവെങ്കിലും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. 'രായപ്പൻ' എന്ന കഥാപാത്രത്തെ മാത്രം വച്ച് ഒരു ചിത്രം വരും എന്നും റിപ്പോർട്ട് ഉണ്ട്.
ഇപ്പോഴിതാ ബിഗിലും രായപ്പനും ഒന്നിച്ചുള്ളൊരു രംഗം അണിയറ പ്രവർത്തകര്‍ റിലീസ് ചെയ്തിരിക്കുന്നു. വിജയ്‌യുടെ പക്വതയാർന്ന അഭിനയപ്രകടനം തന്നെയാണ് രംഗത്തിലെ പ്രധാന ആകർഷണം.